Cricket

ക്രിക്കറ്റില്‍ ഇന്ത്യന്‍ സര്‍വ്വാധിപത്യം; മൂന്ന് ഫോര്‍മാറ്റുകളിലെയും റാങ്കിങ്ങില്‍ ഒന്നാമത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ഐസിസിയുടെ പുരുഷ ടെസ്റ്റ് ടീം റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് നേട്ടം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് പിടിച്ചെടുത്തതോടെ ടെസ്റ്റ് ടീം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും ഒരേസമയം ഒന്നാം സ്ഥാനമെന്ന അപൂര്‍വ നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമായി.

ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയിച്ചതോടെ ഓസ്‌ട്രേലിയയെ മറികടന്നാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. റാങ്കിങ് പട്ടികയില്‍ ഇന്ത്യയ്ക്ക് 122 റേറ്റിങ് പോയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്. 117 റേറ്റിങ് പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും 111 റേറ്റിങ് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാമതുമാണുള്ളത്.

ഏകദിന റാങ്കിങ്ങില്‍ 121 റേറ്റിങ് പോയിന്റുമായാണ് ഇന്ത്യ ഒന്നാമത് നില്‍ക്കുമ്പോള്‍ 118 റേറ്റിങ് പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്. ടി20യില്‍ 266 റേറ്റിങ് പോയിന്റാണ് ഒന്നാമതുള്ള ഇന്ത്യയ്ക്കുള്ളത്. 256 പോയിന്റുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.

നരേന്ദ്രമോദി വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസം പാസായി; പ്രസിഡന്‍റ് സിപിഐഎം വിട്ടു

എംഎസ്എഫിനെയും യൂത്ത് ലീഗിനെയും തള്ളി മുസ്ലിം ലീഗ്; സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പാറക്കല്‍ അബ്ദുള്ള

'എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ'; അമൃതയുടെ അമ്മ

റിപ്പോര്‍ട്ടര്‍ തുടര്‍ച്ചയായി ഒന്നാമത്; പിന്തുണയുമായി ഒപ്പം നിന്ന പ്രേക്ഷകര്‍ക്ക് നന്ദി

SCROLL FOR NEXT