Cricket

മുതിർന്ന താരങ്ങളോട് ബഹുമാനമില്ല, ഫോൺ വിളിച്ചാൽ എടുക്കില്ല; അശ്വിനെതിരെ ഇന്ത്യൻ മുൻ താരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരെ ​ഗുരുതര ആരോപണവുമായി ഇന്ത്യന്‍ മുൻ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. കരിയറിലെ നൂറാം ടെസ്റ്റിനായി നാളെ ഇറങ്ങുന്ന അശ്വിന് ആശംസകൾ നേരാനാണ് താൻ വിളിച്ചത്. എന്നാൽ അശ്വിൻ ഫോൺ കട്ട് ചെയ്തു. മുൻ താരങ്ങളോട് ഇപ്പോഴത്തെ കളിക്കാർ ഇങ്ങനെയാണ് പെരുമാറുന്നതെന്നും ശിവരാമകൃഷ്ണന്‍ ആരോപിച്ചു.

മുമ്പും അശ്വിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ഇന്ത്യൻ മുൻ താരം രം​ഗത്തെത്തിയിരുന്നു. പന്ത് കുത്തിത്തിരിയുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ആർക്കും വിക്കറ്റ് വീഴ്ത്താനാവും. ഫീല്‍ഡറെന്ന നിലയില്‍ അശ്വിന്‍ ഇന്ത്യന്‍ ടീമിന് വലിയ ബാധ്യതയാണ്. ഇന്ത്യൻ ടീമില്‍ ഒട്ടും ഫിറ്റ്നെസില്ലാത്ത കളിക്കാരനാണ് അശ്വിനെന്നും ശിവരാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

ചെന്നൈ സൂപ്പർ കിം​ഗ്സിൽ ധോണിക്ക് കീഴിൽ കളിച്ചതുകൊണ്ടാണ് അശ്വിൻ ഇന്ത്യൻ ടീമിലെത്തിയത്. അന്നത്തെ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ധോണിയുടെ സ്വാധീനമാണ് അശ്വിന് ദേശീയ ടീമിലേക്ക് വഴിതുറന്നതെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ വിമർശിച്ചിരുന്നു.

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

SCROLL FOR NEXT