Cricket

രജത് പാട്ടിദാറിനെ അഞ്ചാം ടെസ്റ്റിലും കളിപ്പിക്കണം; എ ബി ഡിവില്ലിയേഴ്സ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ധരംശാല: ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ടീമിൽ രജത് പാട്ടിദാർ അരങ്ങേറിയത്. എന്നാൽ മൂന്ന് മത്സരങ്ങൾ കളിച്ച താരത്തിന് 63 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. പിന്നാലെ ധരംശാലയിൽ മാർച്ച് ഏഴിന് തുടങ്ങുന്ന അഞ്ചാം ടെസ്റ്റിൽ പാട്ടിദാറിനെ ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നുകഴിഞ്ഞു.

മലയാളിയും കർണാടക താരവുമായ ദേവ്ദത്ത് പടിക്കലിന് പകരം അവസരം നൽകണമെന്നാണ് വാദം. എന്നാൽ പാട്ടിദാറിനെ അഞ്ചാം ടെസ്റ്റിലും കളിപ്പിക്കണമെന്ന് റോയൽ ചലഞ്ചേഴ്സ് മുൻ താരം എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു. 30കാരനായ പാട്ടിദാറിന് മികച്ച തിരിച്ചുവരവിന് സാധിക്കുമെന്നാണ് ഡിവില്ലിയേഴ്സിന്റെ വിലയിരുത്തൽ.

ഇന്ത്യൻ ക്രിക്കറ്റിൽ കളിക്കുകയെന്നത് മഹത്തായ കാര്യമാണ്. മികച്ച ഇന്നിം​ഗ്സുകൾ കളിക്കാൻ സമയമെടുത്തേക്കാം. പാട്ടിദാർ കഴിവുള്ള താരമാണ്. ഈ പരമ്പരയിൽ താരത്തിന് റൺസ് അടിക്കാൻ കഴിഞ്ഞില്ല. എങ്കിലും അവസരം നൽകിയാൽ പാട്ടിദാറിന് തിരിച്ചുവരവ് സാധിക്കുമെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT