വനിതാ പ്രീമിയർ ലീഗ്; യുപിക്ക് രണ്ടാം ജയം, ഗുജറാത്തിന് തോൽവി തന്നെ

33 പന്തിൽ 60 റൺസെടുത്ത് പുറത്താകാതെ നിന്ന ​ഗ്രേസ് ഹാരിസാണ് യു പിയെ വിജയത്തിലേക്ക് നയിച്ചത്.
വനിതാ പ്രീമിയർ ലീഗ്; യുപിക്ക് രണ്ടാം ജയം, ഗുജറാത്തിന് തോൽവി തന്നെ

ബെം​ഗളൂരു: വനിതാ പ്രീമിയർ ലീ​ഗ് ക്രിക്കറ്റിൽ യു പി വാരിയേഴ്സ് വനിതകൾക്ക് രണ്ടാം ജയം. ആറ് വിക്കറ്റിന് ​ഗുജറാത്ത് ജയന്റ്സ് വനിതകളെ തോൽപ്പിച്ചാണ് യു പി ജയം നേടിയത്. എന്നാൽ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ട ​ഗുജറാത്ത് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

മത്സരത്തിൽ ടോസ് നേടിയ യു പി വാരിയേഴ്സ് ​ഗുജറാത്തിനെ ബാറ്റിം​ഗിനയച്ചു. ​ഗുജറാത്ത് വനിതകൾ ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തെങ്കിലും വേ​ഗത കുറവായിരുന്നു. ലോറ വോള്‍വാര്‍ട്ട് 26 പന്തിൽ 28, ബേത്ത് മൂണി 16 പന്തിൽ 16, ഹർലീൻ ഡിയോൾ 24 പന്തിൽ 18, ഫോബ് ലിച്ച്ഫീൽഡ് 26 പന്തിൽ 35, ആഷ്‌ലീ ഗാർഡ്‌നർ 17 പന്തിൽ 30 എന്നിങ്ങനെയാണ് ​ഗുജറാത്ത് മുൻ നിരയുടെ സംഭാവന. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 142 റൺസാണ് ​ഗുജറാത്ത് സ്കോർ ചെയ്തത്.

വനിതാ പ്രീമിയർ ലീഗ്; യുപിക്ക് രണ്ടാം ജയം, ഗുജറാത്തിന് തോൽവി തന്നെ
ജംഷഡ്പൂരിനെ തകർത്ത് മോഹൻ ബഗാൻ; പോയിന്റ് ടേബിളിൽ മുന്നോട്ട്

മറുപടി ബാറ്റിം​ഗിൽ 33 പന്തിൽ 60 റൺസെടുത്ത് പുറത്താകാതെ നിന്ന ​ഗ്രേസ് ഹാരിസാണ് യു പിയെ വിജയത്തിലേക്ക് നയിച്ചത്. ഒമ്പത് ഫോറും രണ്ട് സിക്സും സഹിതമാണ് ഹാരിസിന്റെ ഇന്നിംഗ്സ്. അലീസ് ഹീലി 21 പന്തിൽ ഏഴ് ഫോർ സഹിതം 33 റൺസും നേടി. 15.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ യു പി സംഘം ലക്ഷ്യത്തിലെത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com