Cricket

രഞ്ജി ട്രോഫി ക്രിക്കറ്റ്; ആന്ധ്ര 272ന് പുറത്ത്, കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

വിഴിയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രയെ 272 റൺസിന് പുറത്താക്കി കേരളം. രണ്ടാം ദിനം ഏഴിന് 260 റണ്‍സെന്ന നിലയിലാണ് ആന്ധ്ര ബാറ്റിം​ഗ് പുഃനരാരംഭിച്ചത്. 12 റൺസ് കൂടി നേടുന്നതിനിടയിൽ അവശേഷിച്ച മൂന്ന് വിക്കറ്റുകൾ കൂടി ആന്ധ്രയ്ക്ക് നഷ്ടമായി. കേരളത്തിനായി ബേസിൽ തമ്പി നാല് വിക്കറ്റെടുത്തു.

രണ്ടാം ദിനം ആദ്യ ഇന്നിം​ഗ്സ് തുടങ്ങിയ കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഉച്ചഭഷണത്തിന് പിരിയുമ്പോൾ കേരളം ഒരു വിക്കറ്റിന് 78 റൺസെന്ന നിലയിലാണ്. നാല് റൺസെടുത്ത ജലജ് സക്സേനയുടെ വിക്കറ്റ് കേരളത്തിന് നഷ്മായി. രോഹൻ കുന്നുന്മേൽ 37 റൺസുമായും കൃഷ്ണ പ്രസാദ് 36 റൺസുമായും ക്രീസിലുണ്ട്.

നേരത്തെ ആദ്യ ഇന്നിം​ഗ്സിൽ ക്യാപ്റ്റൻ റിക്കി ബൂയിയുടെ ബാറ്റിം​ഗാണ് ആന്ധ്രയ്ക്ക് ഭേദപ്പെട്ട സ്കോർ നേടി നൽകിയത്. 87 റൺസെടുത്ത റിക്കി ബൂയി പുറത്താകാതെ നിന്നു. ഓപ്പണർ കെ മഹീപ് കുമാർ 81 റൺസും നേടി.

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

SCROLL FOR NEXT