Cricket

ജയ്സ്വാൾ സച്ചിനുമല്ല, ബ്രാഡ്മാനുമല്ല; ഇതിഹാസ താരതമ്യങ്ങളെ തള്ളി വിരേന്ദർ സേവാഗ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

രാജ്കോട്ട്: ഇം​ഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് യശസ്വി ജയ്സ്വാളിന്റെ ഇന്നിംഗ്സായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ ജയ്സ്വാൾ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിം​ഗ്സിലും ജയ്സ്വാൾ മികച്ച ബാറ്റിം​ഗ് പുറത്തെടുത്തു. എന്നാൽ പരമ്പരയിൽ ഇതുവരെ കളിച്ച അഞ്ച് ഇന്നിം​ഗ്സിൽ രണ്ടിൽ മാത്രമാണ് ജയ്സ്വാളിന്റെ മികച്ച ബാറ്റിം​ഗ് ഉണ്ടായത്.

രാജ്കോട്ടിൽ ഇന്ന് തുടങ്ങിയ ടെസ്റ്റിൽ ആദ്യ ഇന്നിം​ഗ്സിൽ 10 റൺസ് മാത്രമാണ് ജയ്സ്വാൾ നേടിയത്. പിന്നാലെ ഇന്ത്യൻ ഓപ്പണർക്ക് ലഭിക്കുന്ന പ്രശംസകളെ തള്ളിയിരിക്കുകയാണ് മുൻ താരം വിരേന്ദർ സേവാ​ഗ്. ജയ്സ്വാൾ സച്ചിൻ തെണ്ടുൽക്കർ, ‍ഡോൺ ബ്രാഡ്മാൻ തുടങ്ങിയ ഇതി​ഹാസ തുല്യരല്ലെന്നാണ് സേവാ​ഗിന്റെ വാക്കുകൾ.

ജയ്സ്വാൾ മികച്ച താരമാണ്. എന്നാൽ ഇതിഹാസങ്ങളുമായി ജയ്സ്വാളിനെ താരതമ്യം ചെയ്യാൻ സമയം ആയിട്ടില്ല. ട്വന്റി 20 ലീഗുകളെക്കാൾ വലിയ പ്രധാന്യം ദേശീയ ടീമുകൾക്ക് നൽകുകയാണ് വേണ്ടതെന്നും വിരേന്ദർ സേവാ​ഗ് വ്യക്തമാക്കി.

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

കാട്ടില്‍ കയറി ആനകളെ പ്രകോപിപ്പിച്ചു; തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

എന്‍ഡിഎക്ക് 400 കിട്ടിയാല്‍ ഏകസിവില്‍കോഡ് നടപ്പിലാക്കും; മോദിയുടെ ഇന്ത്യയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

SCROLL FOR NEXT