Cricket

ഇംഗ്ലണ്ടിന്റെ ബാസ്ബോളിനെതിരെ ഇന്ത്യയ്ക്ക് 'വിരാട്ബോൾ' ഉണ്ട്; സുനിൽ ​ഗാവസ്കർ‌

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഈ മാസം 25ന് ആരംഭിക്കും. സ്വന്തം നാട്ടിലാണ് കളിക്കുന്നതെങ്കിലും ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് ശക്തരായ എതിരാളികളാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മുന്നേറ്റത്തിനും ഇന്ത്യയ്ക്ക് പരമ്പര നിർണായകമാണ്. രണ്ട് വർഷത്തോളമായി ഇംഗ്ലണ്ട് പരീക്ഷിച്ചു വിജയിച്ച ബാസ്ബോൾ തന്ത്രം ഇന്ത്യയിലും പരീക്ഷിച്ചേക്കും. എന്നാൽ ഇതിന് ഇന്ത്യയ്ക്ക് മറുപടിയുണ്ടെന്നാണ് മുൻ താരം സുനിൽ ​ഗാവസ്കറിന്റെ വാക്കുകൾ.

ടെസ്റ്റ് ക്രിക്കറ്റിൽ ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്യുന്നതിൽ തെറ്റില്ല. സ്പിന്നിന് അനുകൂലമായ ഇന്ത്യൻ പിച്ചുകളിൽ ഇംഗ്ലണ്ട് എങ്ങനെ ബാസ്ബോൾ കളിക്കുമെന്നത് കൗതുകകരമാണ്. ‌എന്നാൽ ഇംഗ്ലണ്ടിന്റെ ബാസ്ബോളിന് ഇന്ത്യയുടെ മറുപടിയാകും 'വിരാട്ബോൾ' എന്ന് ​ഗാവസ്കർ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരെ 28 ടെസ്റ്റുകളിൽ നിന്ന് 1991 റൺസ് നേടിയ താരമാണ് വിരാട്. 42.36 ആണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ബാറ്റിം​ഗ് ശരാശരി. വിരാട് ബാറ്റ് ചെയ്യുന്ന രീതി മനോഹരമാണ്. ഇപ്പോഴത്തെ മികച്ച ഫോമിൽ വിരാട്ബോളിന് ഇംഗ്ലീഷ് ബാസ്ബോളിനെ മറികടക്കാൻ കഴിയുമെന്നും ​ഗാവസ്കർ വ്യക്തമാക്കി.

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

SCROLL FOR NEXT