അഞ്ചാം ട്വന്റി 20യിൽ കിവീസിനെതിരെ പാകിസ്താന് ആശ്വാസ ജയം

ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു.
അഞ്ചാം ട്വന്റി 20യിൽ കിവീസിനെതിരെ പാകിസ്താന് ആശ്വാസ ജയം

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിനെതിരായ അവസാന ട്വന്റി 20യിൽ പാകിസ്താന് ആശ്വാസ ജയം. ആദ്യ നാല് മത്സരങ്ങളും പരാജയപ്പെട്ട പാക് ടീം അവസാന മത്സരം ജയിച്ചു. 42 റൺസിനാണ് പാകിസ്താൻ കിവീസിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. ന്യൂസിലാൻഡിന്റെ മറുപടി 17.2 ഓവറിൽ 92 റൺസിൽ ഒതുങ്ങി.

മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. മുഹമ്മദ് റിസ്വാന്റെ 38ഉം ഫഖർ സമാന്റെ 33ഉം മാത്രമാണ് പാക് നിരയിൽ എടുത്ത് പറയാനുള്ളത്. സാഹിബ്സാദ ഫർഹാൻ 19 റൺസുമെടുത്തു.

അഞ്ചാം ട്വന്റി 20യിൽ കിവീസിനെതിരെ പാകിസ്താന് ആശ്വാസ ജയം
ദക്ഷിണാഫ്രിക്കൻ ട്വന്റി 20 ലീ​ഗ്; ജോബർ​ഗിനും ഈസ്റ്റേൺ കേപ്പിനും ജയം

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലാൻഡ് നിരയിലും ആരും മികച്ച പ്രകടനം പുറത്തെടുത്തില്ല. ​ഗ്ലെൻ ഫിലിപ്സ് 26ഉം ഫിൻ അലൻ 22ഉം റൺസെടുത്തു. മറ്റാർക്കും തിളങ്ങാൻ കഴിയാതെ പോയതോടെ കിവിസ് കനത്ത തോൽവി വഴങ്ങി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com