Cricket

ബി​ഗ് ബാഷ് ക്രിക്കറ്റ്; ബ്രിസ്ബെയ്നെ എറിഞ്ഞിട്ട് പെർത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പെർത്ത്: ബി​ഗ് ബാഷ് ക്രിക്കറ്റിൽ ബ്രിസ്ബെയ്ൻ ഹീറ്റിനെ തകർത്ത് പെർത്ത് സ്‌കോര്‍ച്ചേഴ്സ്. 35 റൺസിന്റെ ജയമാണ് പെർത്ത് നേടിയത്. ആദ്യം ബാറ്റ് ചെയ്ത പെർത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി പറഞ്ഞ ബ്രിസ്ബെയ്ൻ ഹീറ്റ് 128 റൺസിൽ എല്ലാവരും പുറത്തായി.

മത്സരത്തിൽ ടോസ് നേടിയ പെർത്ത് ബാറ്റിം​ഗ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിം​ഗ് തകർച്ച നേരിട്ട പെർത്ത് അഞ്ചിന് 83 എന്ന് തകർന്നു. എന്നാൽ ലാറി ഇവാന്‍സ് 26, കൂപ്പർ കനോലി 35, നിക്ക് ഹോബ്സൺ പുറത്താകാതെ 48 എന്നിവർ പെർത്തിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു.

മറുപടി പറഞ്ഞ ബ്രിസ്ബെയ്ന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ ജോഷ് ബ്രൗൺ 29ഉം ജിമ്മി പിയർസൺ 42ഉം റൺസെടുത്തു. എന്നാൽ പിന്നീട് വന്നവരിൽ 29 റൺസെടുത്ത മാക്‌സ് ബ്രയാന്റിന് മാത്രമാണ് രണ്ടക്കം കാണാനായത്. പെർത്തിന് വേണ്ടി ആൻഡ്രു ടൈ നാലും ലാൻസ് മോറിസ് മൂന്നും വിക്കറ്റെടുത്തു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT