Cricket

ബി​ഗ് ബാഷ് ക്രിക്കറ്റ്; ഹരികെയ്ൻസിനെ തകർത്ത് സ്ട്രൈക്കേഴ്സ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അഡ്ലൈഡ്: ബി​ഗ് ബാഷ് ക്രിക്കറ്റ് ലീ​ഗിൽ ഹൊബാർട്ട് ഹരികെയ്ൻസിനെ തോൽപ്പിച്ച് അഡ്ലൈഡ് സ്ട്രൈക്കേഴ്സ്. അഞ്ച് വിക്കറ്റിനാണ് സ്ട്രൈക്കേഴ്സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹരികെയ്ൻസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി ബാറ്റിം​ഗിൽ 19.2 ഓവറിലാണ് സ്ട്രൈക്കേഴ്സ് ലക്ഷ്യം മറികടന്നത്.

മത്സരത്തിൽ ടോസ് നേടിയ അഡ്ലൈഡ് ബൗളിം​ഗ് തിരഞ്ഞെടുത്തു. ഓപ്പണർ ബെൻ മക്ഡെർമോട്ട് പുറത്താകാതെ നേടിയ 95 റൺസാണ് ഹരികെയ്ൻസിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. എന്നാൽ മറ്റാർക്കും തിളങ്ങാൻ കഴിയാതെ പോയത് തിരിച്ചടിയായി. ഒരു ഘട്ടത്തിൽ 66 റൺസിൽ ഹരികെയ്ൻസിന്റെ ആറ് വിക്കറ്റ് വീണിരുന്നു. പിന്നീട് ക്രിസ് ജോർദാൻ എത്തിയ ശേഷമാണ് മികച്ചൊരു കൂട്ടുകെട്ട് പിറന്നത്. വിലയേറിയ 30 റൺസ് ക്രിസ് ജോർദാന്റെ വകയായിരുന്നു.

മറുപടി പറഞ്ഞ സ്ട്രൈക്കേഴ്സിനായി ബാറ്റെടുത്തവരെല്ലാം ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്തു. മാത്യൂ ഷോർട്ട് 45, ക്രിസ് ലിൻ 37, അലക്സ് ക്യാരി 36 എന്നിങ്ങനെ സ്കോർ ചെയ്തു. ഹരികെയ്ൻസിനായി ബൗളിം​ഗിലും തിളങ്ങിയ ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

SCROLL FOR NEXT