Cricket

ബി​ഗ് ബാഷിനോട് വിടപറയാൻ ആരോൺ ഫിഞ്ച്; ഇത് അവസാന സീസൺ‌‌

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റ് മുൻ നായകൻ ആരോൺ ഫിഞ്ച് ബി​ഗ് ബാഷ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങുന്നു. ഈ സീസൺ അവസാനിക്കുന്നതോടൊപ്പം മെല്‍ബണ്‍ റെനഗേഡ്‌സിനൊപ്പമുള്ള ഫിഞ്ചിന്റെ യാത്രയും അവസാനിക്കും. ഇന്ന് നടന്ന ഹോബാര്‍ട്ട് ഹാരികെയ്ന്‍സിനെതിരായ മത്സരത്തിന് ശേഷമാണ് ആരോൺ ഫിഞ്ച് വിരമിക്കൽ പ്രഖ്യാപിച്ചത്.

ഒമ്പത് സീസണുകളിൽ മെല്‍ബണ്‍ റെനഗേഡ്‌സിനായി കളിച്ച താരമാണ് ഫിഞ്ച്. എട്ടാം സീസണിൽ റെന​ഗേഡ്സ് ബി​ഗ് ബാഷ് ചാമ്പ്യന്മാരായത് ഫിഞ്ചിന് കീഴിലാണ്. റെന​ഗേഡ്സിനായി കൂടുതൽ റൺസും ബി​ഗ് ബാഷ് ചരിത്രത്തിൽ ഉയർന്ന രണ്ടാമത്തെ റൺസ് നേടിയ താരവുമാണ് ഫിഞ്ച്. 3311 റൺസാണ് ബി​ഗ് ബാഷിൽ ഉടനീളം ഓസ്ട്രേലിൻ മുൻ താരം സ്കോർ ചെയ്തത്. 2021ലെ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് കിരീടം നേടിനൽകിയതും ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലാണ്.

അതിനിടെ ഇന്ന് നടന്ന മത്സരത്തിൽ മെല്‍ബണ്‍ റെനഗേഡ്‌സിനെ ഹോബാര്‍ട്ട് ഹാരികെയ്ന്‍സ് ആറ് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്‌സ് ​​​ആറ് വിക്കറ്റിന് 147 റൺസെടുത്തു. 18.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഹാരികെയ്ൻസ് ലക്ഷ്യത്തിലെത്തി.

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

'സിസോദിയക്കായി ഇത് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു'; കെജ്‌രിവാളിന്റെ പ്രതിഷേധ മാർച്ചിനെതിരെ സ്വാതി

ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കാലവര്‍ഷമെത്തുന്നു, കേരളത്തില്‍ മഴ കനക്കും

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

SCROLL FOR NEXT