Cricket

കേപ്ടൗണ്‍ ടെസ്റ്റ്; ശര്‍ദ്ദുലിനെ ഒഴിവാക്കണം, പകരം ആ താരത്തെ നിലനിര്‍‌ത്തണമെന്ന് മുന്‍ താരം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഫാസ്റ്റ് ബൗളര്‍ ശര്‍ദ്ദുല്‍ താക്കൂറിനെ ഒഴിവാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. പകരം സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ നിലനിര്‍ത്തണമെന്നുമാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണ് ശ്രീകാന്തിന്റെ നിര്‍ദേശം.

'ശര്‍ദ്ദുൽ താക്കൂറിനേക്കാള്‍ മികച്ചത് അശ്വിനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ശര്‍ദ്ദുലിന് പകരം ഞാന്‍ അശ്വിനെ കളിപ്പിക്കും. അഞ്ച് വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും കുറഞ്ഞത് രണ്ട് വിക്കറ്റെങ്കിലും വീഴ്ത്താന്‍ അദ്ദേഹത്തിന് സാധിക്കും', ശ്രീകാന്ത് പറഞ്ഞു. ജഡേജയുമായി ഒത്തുചേര്‍ന്ന് നന്നായി ബൗള്‍ ചെയ്യാന്‍ അശ്വിന് സാധിക്കും. രണ്ടുപേരും ഒരുമിച്ചാല്‍ നാല് മുതല്‍ അഞ്ച് വിക്കറ്റുകള്‍ വരെ എടുക്കാനും കഴിയുമെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ശര്‍ദ്ദുല്‍ താക്കൂറിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ബാറ്റിങ് പരിശീലനത്തിനിടെ കോച്ച് വിക്രം റാത്തോഡ് എറിഞ്ഞ പന്ത് തോളിലിടിച്ചാണ് താരത്തിന് പരിക്കേറ്റത്.

ജനുവരി മൂന്നിന് കേപ്ടൗണിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. സെഞ്ചുറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയോട് പരാജയം വഴങ്ങിയത്. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

SCROLL FOR NEXT