Cricket

ബി​ഗ് ബാഷ്; ഹൊബാർട്ട് ഹരികെയ്ൻസിനെ തകർത്ത് പെർത്ത് സ്കോച്ചേഴ്സ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പെർത്ത്: ഓസ്ട്രേലിയൻ ബി​ഗ് ബാഷ് ടൂർണമെന്റിൽ ഹൊബാർട്ട് ഹരികെയ്ൻസിനെ തകർത്ത് പെർത്ത് സ്കോച്ചേഴ്സ്. ഒമ്പത് വിക്കറ്റിനാണ് പെർത്ത് സ്കോച്ചേഴ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൊബാർട്ട് ഹരികെയ്ൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി പറഞ്ഞ പെർത്ത് സ്കോച്ചേഴ്സ് 16.1 ഓവറിൽ ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ടോസ് നേടിയ ഹൊബാർട്ട് ഹരികെയ്ൻസ് ബാറ്റിം​ഗ് തിരഞ്ഞെടുത്തു. മുൻനിര ബാറ്റർമാർ തകർന്നടിഞ്ഞപ്പോൾ ഹൊബാർട്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിക്കാൻ ബൗളിം​ഗ് നിര വേണ്ടി വന്നു. ആറാം നമ്പറിലെത്തിയ നിഖിൽ ചൗധരി 40ഉം എട്ടാമനായെത്തിയ ക്രിസ് ജോർദാൻ 59ഉം റൺസെടുത്തു. മൈക്കൽ ഓവൻ നേടിയ 28 റൺസ് മാത്രമാണ് ബാറ്റിം​ഗ് ഓഡറിലെ സംഭാവന.

മറുപടി ബാറ്റിം​ഗിൽ പെർത്തിന് കൂപ്പർ കനോലിയെ വേ​ഗത്തിൽ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിലെ പിരിയാത്ത 157 റൺസ് കൂട്ടുകെട്ട് പെർത്തിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. സാക്ക് ക്രൗളി 65ഉം ആരോൺ ഹർഡിലി 85ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

മോദിയുടെ പെരുമാറ്റച്ചട്ട ലംഘനം തിരിച്ചറിയാത്തത് ഇലക്ഷൻ കമ്മീഷൻ്റെ 'ഡിഎൻഎ'യുടെ കുഴപ്പം; യെച്ചൂരി

പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഞാനും രാഹുലും മ‍ത്സരിച്ചാൽ ​ഗുണം ​ബിജെപിയ്ക്ക്, മോദി ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? പ്രിയങ്ക ​ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 8,889 കോടിയുടെ പണവും മയക്കുമരുന്നും; മുന്നില്‍ ഗുജറാത്ത്

SCROLL FOR NEXT