Cricket

പലതവണ പറഞ്ഞുകഴിഞ്ഞു, കോഹ്‌ലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് താനല്ല; സൗരവ് ​ഗാം​ഗുലി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് വിരാട് കോഹ്‌ലി രാജിവെച്ചത് കഴിഞ്ഞ വർഷമാണ്. ഒരുപാട് ചോദ്യങ്ങൾ ബാക്കി നിർത്തിയാണ് കോഹ്‌ലി നായകസ്ഥാനം ഉപേക്ഷിച്ചത്. ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഏകദിന, ടെസ്റ്റ് ടീം നായകസ്ഥാനവും കോഹ്‌ലി ഉപേക്ഷിച്ചു. ഇന്ത്യൻ മുൻ നായകൻ സൗരവ് ​ഗാം​ഗുലി ബിസിസിഐ അദ്ധ്യക്ഷനായിരിക്കെയാണ് കോഹ്‌ലി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഒഴിയുന്നത്.

കോഹ്‌ലി നായക സ്ഥാനം ഒഴിഞ്ഞതിന് പിന്നിൽ സൗരവ് ​ഗാം​ഗുലിയുടെ നിർബന്ധം ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് യാതൊരു പങ്കും ഇല്ലെന്ന് വ്യക്തമാക്കുകയാണ് സൗരവ് ​ഗാം​ഗുലി. താൻ ഇക്കാര്യം പലതവണ മുമ്പ് പറഞ്ഞിട്ടുണ്ട്. ട്വന്റി 20 നായകസ്ഥാനം ഒഴിയുകയാണെന്ന് കോഹ്‌ലി പറഞ്ഞു. എങ്കിൽ വൈറ്റ് ബോൾ ക്രിക്കറ്റിലെ നായകസ്ഥാനത്ത് നിന്ന് മാറാൻ താൻ നിർദ്ദേശിച്ചതായും ​ഗാം​ഗുലി വ്യക്തമാക്കി.

മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുക്കാൻ രോഹിത് ശർമ്മ തയ്യാറായിരുന്നില്ല. തന്റെ നിർബന്ധം മൂലമാണ് രോഹിത് ശർമ്മ ഇന്ത്യൻ ടീമിന്റെ നായകനായത്. ബിസിസിഐ പ്രസിഡന്റെന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിന് മികച്ചത് നൽകുക എന്നതായിരുന്നു തന്റെ ദൗത്യമെന്നും ​ഗാം​ഗുലി വ്യ​ക്തമാക്കി.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡൻ്റിനെയും വിദേശകാര്യ മന്ത്രിയെയും ഇതുവരെ കണ്ടെത്താനായില്ല

ഉത്തർപ്രദേശിലെ ഒരു ബൂത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടുതവണ വോട്ട് ചെയ്ത് യുവാവ്; വീഡിയോ വൈറൽ

രാഹുലിന്റെ ഉറപ്പ് പാലിക്കാന്‍ തെലങ്കാന കോണ്‍ഗ്രസ് സര്‍ക്കാര്‍;ജാതി സെന്‍സസിനുള്ള നടപടികള്‍ ആരംഭിച്ചു

ചാമ്പ്യൻസ് സിറ്റി; ഇം​ഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ സിറ്റിക്ക്

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

SCROLL FOR NEXT