വിനോദയാത്രയ്ക്കിടെ കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു; അധ്യാപകന് ദാരുണാന്ത്യം

കൊളപ്പുറം ഗവ. ഹൈസ്കൂളിലെ അറബിക് അധ്യാപകനാണ് ഗുൽസാ
വിനോദയാത്രയ്ക്കിടെ കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു; അധ്യാപകന് ദാരുണാന്ത്യം

വയനാട്: കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഗുൽസാർ (44) ആണ് മരിച്ചത്. കൊളപ്പുറം ഗവ. ഹൈസ്കൂളിലെ അറബിക് അധ്യാപകനാണ് ഗുൽസാർ. ഒപ്പമുണ്ടായിരുന്ന ആറുപേർക്ക്‌ പരിക്കേറ്റു. ഭാര്യ ജസീല(34), മക്കളായ ലസിൻ മുഹമ്മദ്(17), ലൈഫ മറിയം(7), ലഹിൻ ഹംസ(3), സഹോദരങ്ങളുടെ മക്കളായ ഫിൽദ(12), ഫിൽസ(11) എന്നിവർക്കാണ് പരിക്കേറ്റത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പെരുന്നാൾ കഴിഞ്ഞ് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു സംഘം. ബാണാസുര സാഗർ ഡാം സന്ദർശിച്ച് കാരാപ്പുഴ ഡാമിലേക്ക് പോകുന്നവഴിയായിരുന്നു അപകടം. ഇറക്കം കഴിഞ്ഞുള്ള വളവുകഴിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ കാർ മരത്തിലിടിച്ചു നിന്നു. അപകടത്തിൽപ്പെട്ട കാറിനു പിന്നാലെ ഗുൽസാറിന്റെ സഹോദരൻ സമീലും കുടുംബവും സഞ്ചരിച്ച കാറുമുണ്ടായിരുന്നു.

പ്രദേശവാസികളും വിനോദസഞ്ചാരികളുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കൂടുതൽപ്പേർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ ലഹിൻ ഹംസയെയും ഫിൽദയെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ലസിൻ മുഹമ്മദ്, ലൈഫ മറിയം, ഫിൽസ എന്നിവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com