എംഡിഎംഎ കേസ് കഞ്ചാവ് കേസാക്കി മാറ്റിയ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജയിലില്‍ കഴിയുന്ന പ്രതി സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ
എംഡിഎംഎ കേസ് കഞ്ചാവ് കേസാക്കി മാറ്റിയ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കൽപ്പറ്റ: വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ എംഡിഎംഎ പിടികൂടിയ കേസ് കഞ്ചാവ് കേസാക്കി മാറ്റിയ 5 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മുത്തങ്ങ എക്സൈസ് ചെക് പോസ്റ്റിലെ ജീവനക്കാരായിരുന്ന ഇന്‍സ്പെക്ടര്‍ ഷഫീഖ് റ്റി എച്ച്, പ്രഭാകരന്‍, അജീഷ്,സുധീഷ്, ബാലകൃഷ്ണന്‍ എന്നിവരെയാണ് എക്സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്.

ജയിലില്‍ കഴിയുന്ന പ്രതി സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ 50000 രൂപ കൈകൂലിയായി വാങ്ങിയത് കണ്ടെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com