റിമോട്ട് നൽകിയില്ല, മകന് ക്രൂര മർദ്ദനം; പിതാവ് അറസ്റ്റിൽ

വ​ടി​കൊ​ണ്ടും കൈ​കൊ​ണ്ടും ശിവപ്രസാദിന്റെ ശ​രീ​ര​ത്തി​ൽ അ​ടി​ച്ചു
റിമോട്ട് നൽകിയില്ല, മകന് ക്രൂര മർദ്ദനം; പിതാവ് അറസ്റ്റിൽ

തൃശൂർ: അരിമ്പൂരിൽ ഭിന്നശേഷിക്കാരനായ മകനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. അ​രി​മ്പൂ​ർ സ്വദേശി മേ​ന​ങ്ങ​ത്ത് വീ​ട്ടി​ൽ തി​ല​ക​ൻ എ​ന്ന മാ​ധ​വ​(55 )നെ​യാ​ണ് അ​ന്തി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ടിവിയുടെ റിമോട്ട് ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്ന് മ​ക​ൻ ശി​വ​പ്ര​സാ​ദി​നെ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

റിമോട്ട് ആവശ്യപ്പെട്ടിട്ടും നൽകാതെ വന്നപ്പോൾ തി​ല​ക​ൻ വ​ടി​കൊ​ണ്ടും കൈ​കൊ​ണ്ടും ശിവപ്രസാദിന്റെ ശ​രീ​ര​ത്തി​ൽ അ​ടി​ച്ചു. തു​ട​യി​ലും ദേ​ഹ​ത്തും പു​റ​ത്തും മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലും അ​ടി​യേ​റ്റ് ചു​വ​ന്ന പാ​ടു​ക​ളു​ണ്ട്. ചി​ല​യി​ട​ത്ത് ക​രു​വാ​ളി​ച്ച പാ​ടു​മു​ണ്ട്. നീ​രു​വ​ന്ന നി​ല​യി​ലു​മാ​ണ്. ത​ല്ല​രു​തെ​ന്ന് ക​ര​ഞ്ഞ് പ​റ​ഞ്ഞി​ട്ടും മ​ർ​ദ്ദിച്ചു. ഇതോടെ വേദന കൊണ്ട് കരഞ്ഞ കുട്ടി വാ​ർ​ഡ് അം​ഗ​ത്തി​ന്റെ വീ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വാ​ർ​ഡ് അം​ഗം സി​ന്ധു സ​ഹ​ദേ​വ​നാണ് പൊ​ലീ​സി​നെ വി​വ​രം അ​റി​യിച്ചത്. ​അന്തി​ക്കാ​ട് എ​സ്​ഐയുടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പൊ​ലീ​സ് സം​ഘ​പ്രതിയെ പിടികൂടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com