ഗുരുവായൂർ അ​ഗ്നിശമന സേനയിൽ രക്ഷാ പ്രവർത്തനത്തിനായി യന്ത്രവൽകൃത റബ്ബർ ഡിങ്കിയും

ജലാശയ ദുരന്തങ്ങളിലും, അപകടങ്ങളിലും വലിയ ഒഴുക്കിനെ വകഞ്ഞുമാറ്റി രക്ഷാപ്രവർത്തനം നടത്തുന്നതിന് ഉപയോഗിക്കുന്ന സംവിധാനമാണ് റബ്ബർ ഡിങ്കി
ഗുരുവായൂർ അ​ഗ്നിശമന സേനയിൽ രക്ഷാ പ്രവർത്തനത്തിനായി യന്ത്രവൽകൃത റബ്ബർ ഡിങ്കിയും

ഗുരുവായൂർ: ഗുരുവായൂർ അഗ്നിശമനരക്ഷാ നിലയത്തിന് രക്ഷാപ്രവർത്തനത്തിനായി ഇനി യന്ത്രവൽകൃത റബ്ബർ ഡിങ്കിയും. എൻ കെ അക്ബർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് യന്ത്രവൽകൃത റബ്ബർ ഡിങ്കി ലഭ്യമാക്കിയത്.

ജലാശയ ദുരന്തങ്ങളിലും, അപകടങ്ങളിലും വലിയ ഒഴുക്കിനെ വകഞ്ഞുമാറ്റി രക്ഷാപ്രവർത്തനം നടത്തുന്നതിന് ഉപയോഗിക്കുന്ന സംവിധാനമാണ് റബ്ബർ ഡിങ്കി. തീരദേശ മേഖലയായ ഗുരുവായൂരിന് പുതിയ റബ്ബർ ഡിങ്കി വളരെ ഉപകാരപ്രദമാകും എന്നാണ് വിലയിരുത്തൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com