സംസ്ഥാനത്ത് ചൂട് കൂടുന്നു; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

സൂര്യതാപ സാധ്യത കണക്കിലെടുത്ത് വെയിലത്തുള്ള ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ചൂട് കൂടുന്നു; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്
lamyai

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്. കണ്ണൂർ, തൃശൂർ, എറണാകുളം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, ജില്ലകളിൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിലെ താപനിലയെക്കാള്‍ 2 മുതല്‍ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക.

ഇന്നലെ തൃശൂർ വെള്ളാനിക്കരയാണ് കൂടുതൽ ചൂട് അനുഭവപ്പെട്ടത്. സൂര്യതാപ സാധ്യത കണക്കിലെടുത്ത് വെയിലത്തുള്ള ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നും നാളെയും ആലപ്പുഴ,കോട്ടയം,തൃശൂർ,കോഴിക്കോട് ജില്ലകളിൽ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ചൂട് കൂടുന്നു; ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്
ഇടുക്കിയില്‍ ആര്‍എസ്പി നേതാവ് ആശുപത്രിക്കുള്ളില്‍ മരിച്ച നിലയില്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com