മർദ്ദന വിവരം മജിസ്ട്രേറ്റിന് മുൻപിൽ പറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനം

ജപ്തി നടപടികളിൽ തടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് വെള്ളറട സ്വദേശി സജിൻദാസിനെ അറസ്റ്റ് ചെയ്തത്.
മർദ്ദന വിവരം മജിസ്ട്രേറ്റിന് മുൻപിൽ പറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനം

തിരുവനന്തപുരം: പൊലീസിൻ്റെ മർദ്ദന വിവരം മജിസ്ട്രേറ്റിന് മുൻപിൽ പറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനം. വെള്ളറട സ്വദേശി സജിൻദാസ് (35)നാണ് മർദ്ദനമേറ്റത്. ശ്വാസതടസം അനുഭവപ്പെട്ട സജിൻ ദാസിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്റ്റിൻകര ജയിലിലെ പൊലീസ് ഉദ്യേഗസ്ഥരാണ് സജിൻദാസിനെ മർദ്ദിച്ചത്.

മർദ്ദന വിവരം മജിസ്ട്രേറ്റിന് മുൻപിൽ പറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനം
റിപ്പബ്ലിക്കിന്റെ 75-ാം വര്‍ഷം ചരിത്ര നാഴികക്കല്ല്; അയോധ്യയും പരാമര്‍ശിച്ച് രാഷ്ട്രപതി

ജപ്തിനടപടികൾ തടസ്സപ്പെടുത്തിയതിനായിരുന്നു പൊലീസ് സജിൻദാസിനെ അറസ്റ്റ് ചെയ്തത്. സജിൻദാസ് 2012ൽ ആപ്പകോസ് എന്ന സൊസൈറ്റിയിൽ നിന്നും ഒരു ലക്ഷം രൂപ ചിട്ടി എടുത്തിരുന്നു. ചിട്ടിതുകയായി 75000 രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ കോവിഡ് കാലത്ത് അടവ് തടസപെട്ടിരുന്നു. ഇതെതുടർന്നുള്ള ജപ്തിനടപടികളിൽ തടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് വെള്ളറട സ്വദേശി സജിൻദാസിനെ അറസ്റ്റ് ചെയ്തത്.

മർദ്ദന വിവരം മജിസ്ട്രേറ്റിന് മുൻപിൽ പറഞ്ഞതിന് ജയിൽ ഉദ്യോഗസ്ഥരുടെ ക്രൂരമർദ്ദനം
2023ലെ മികച്ച ഏകദിന താരമായി വിരാട് കോഹ്‌ലി; റെക്കോർഡ് പുരസ്കാര നേട്ടത്തിൻ്റെ 'നാലാമൂഴം'

Related Stories

No stories found.
logo
Reporter Live
www.reporterlive.com