കുടിവെളളം മുടങ്ങി; കടക്കാവൂരിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മെമ്പർ

യുവാവ് ചാടുമ്പോൾ പിടിക്കാനായിട്ട് വാട്ടർ ടാങ്കിന് താഴെ വലവിരിച്ചിട്ടുണ്ട്
കുടിവെളളം മുടങ്ങി; കടക്കാവൂരിൽ വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മെമ്പർ

തിരുവനന്തപുരം: കുടിവെളളം മുടങ്ങിയതിൽ പ്രതിഷേധിച്ച് വാട്ടർ ടാങ്കിന് മുകളിൽ കയറി പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യാ ഭീഷണി. കടക്കാവൂർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പറായ അഭിലാഷ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വക്കം നിലയ്ക്കാമുക്കിന് സമീപത്തുള്ള വാട്ടർ ടാങ്കിന് മുകളിലാണ് അഭിലാഷ് കയറിയത്.

വക്കത്ത് കുടിവെള്ളം കിട്ടാതെയായിട്ട് ദിവസങ്ങളായെന്ന് ആരോപിച്ചാണ് യുവാവ് വാട്ടർ ടാങ്കറിന് മുകളിൽ കയറിയത്. നിരവധി പ്രാവശ്യം ആറ്റിങ്ങൽ വാട്ടർ അതോറിറ്റിയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. എന്നാൽ കുടിവെള്ളം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒന്നും തന്നെ ഉദ്യോ​ഗസ്ഥരുടെ ഭാ​ഗത്ത് നിന്നുണ്ടായില്ല. തുടർന്നാണ് യുവാവിൻറെ ആത്മഹത്യാ ഭീഷണി.

യുവാവ് വാട്ടർ ടാങ്കറിന്റെ മുകളിൽ തന്നെ തുടരുകയാണ്. വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ ആരും തന്നെ സംഭവസ്ഥലത്ത് എത്തിയിട്ടില്ല. ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി യുവാവ് ചാടുമ്പോൾ പിടിക്കാനായിട്ട് വാട്ടർ ടാങ്കിന് താഴെ വലവിരിച്ചിട്ടുണ്ട്. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്ത് എത്തി യുവാവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com