തിരുവനന്തപുരത്ത് പനി ബാധിച്ച് ഒരാൾ മരിച്ചു

പനി കടുത്തതിനെ തുടർന്ന് രാജലക്ഷ്മിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്
തിരുവനന്തപുരത്ത് പനി ബാധിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പനി ബാധിച്ച് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കിളിമാനൂർ മഞ്ഞപ്പാറ പുത്തൻവീട്ടിൽ രാജലക്ഷ്മിയാണ് മരിച്ചത്(60). പനി ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

പനി കടുത്തതിനെ തുടർന്ന് രാജലക്ഷ്മിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൃതദേഹം നാളെ സംസ്കരിക്കും.
ഭർത്താവ്: പുത്തൻവീട്ടിൽ രാജു, മക്കൾ മിനിമോൾ, അജിമോൾ എന്നിവരാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com