'ഗൂഗിൾ പേ, ഫോൺപേ, പേ ടിഎം സൈഡ് പ്ലീസ്'; യുപിഐ സേവനവുമായി ഫ്ലിപ്പ്കാർട്ട്

ഗൂഗിൾപേ, ഫോൺപേ എന്നീ യുപിഐ ആപ്പുകൾ ചെയ്തു തരുന്ന എല്ലാ സേവനവും ഫ്ലിപ്പ്കാർട്ടിലും ലഭ്യമാണ്.
'ഗൂഗിൾ പേ, ഫോൺപേ, പേ ടിഎം സൈഡ് പ്ലീസ്'; യുപിഐ സേവനവുമായി ഫ്ലിപ്പ്കാർട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ ഇ കൊമേഴ്സ് രാജാക്കന്മാരായ ഫ്ലിപ്പ്കാർട്ട് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സേവനം ആരംഭിച്ചിരിക്കുന്നു. ഫ്ളിപ്കാർട്ട് ആപ്പ് തുറന്ന ശേഷം, ആദ്യം തന്നെ കാണുന്ന യുപിഐ സ്കാനർ ഉപയോഗിച്ച് പേയ്മെന്റ് ഇടപാടുകൾ നടത്താവുന്നതാണ്. മറ്റ്‌ യുപിഐ ആപുകൾ പോലെ തന്നെ ആക്സിസ് ബാങ്കുമായി ചേർന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ ഈ സേവനം.

നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ഫ്ലിപ്പ്കാർട്ട് യുപിഐ സേവനം ലഭ്യമാവുക. പക്ഷേ ഉടനെ തന്നെ ഐ ഒ എസിലേക്കും ഈ സേവനം എത്തും. പണം കൈമാറ്റം ചെയ്യാനും റീചാർജ് ചെയ്യാനും ബിൽ പേയ്മെന്റുകൾക്കും ഈ സേവനം ഉപയോഗിക്കാം. ഗൂഗിൾപേ, ഫോൺപേ എന്നീ യുപിഐ ആപ്പുകൾ ചെയ്തു തരുന്ന എല്ലാ സേവനവും ഫ്ലിപ്പ്കാർട്ടിലും ലഭ്യമാണ്.

'ഗൂഗിൾ പേ, ഫോൺപേ, പേ ടിഎം സൈഡ് പ്ലീസ്'; യുപിഐ സേവനവുമായി ഫ്ലിപ്പ്കാർട്ട്
ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ- റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലയനം; അമരത്ത് നിത അംബാനി

അതേസമയം, ആമസോണിൽ നേരത്തെ തന്നെ യുപിഐ സേവനം ആരംഭിച്ചിരുന്നു. ആമസോൺ പേ എന്ന പേരിലുള്ള സേവനം നിരവധി പേർ ഉപയോഗപ്പെടുത്തുന്നുണ്ട്. 50 കോടിയോളം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളും, 14 ലക്ഷത്തിലേറെ സെല്ലർമാരും ഫ്ലിപ്പ്കാർട്ടിന് ഉണ്ടെന്നാണ് കണക്കുകൾ. ഈ എണ്ണം പുതുതായി ആരംഭിക്കുന്ന ഈ സേവനത്തിന് ഗുണകരമാണെന്ന് ആണ് കമ്പനിയുടെ നിഗമനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com