ജിമെയിൽ നിർത്തലാക്കുമോ? സത്യാവസ്ഥ വ്യക്തമാക്കി ​ഗൂ​ഗിൾ

തങ്ങളുടെ ​ജനപ്രിയ ഇമെയിൽ സേവനമായ ജിമെയിൽ അടച്ചുപൂട്ടുന്നില്ലെന്ന് ഗൂഗിൾ തന്നെ വ്യക്തമാക്കി
ജിമെയിൽ നിർത്തലാക്കുമോ?  സത്യാവസ്ഥ വ്യക്തമാക്കി ​ഗൂ​ഗിൾ

ജിമെയിൽ ഉടൻ തന്നെ പ്രവർത്തനം നിർത്തുന്നുവെന്ന് പ്രചരണത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗൂഗിള്‍. തങ്ങളുടെ ​ജനപ്രിയ ഇമെയിൽ സേവനമായ ജിമെയിൽ അടച്ചുപൂട്ടുന്നില്ലെന്ന് ഗൂഗിൾ തന്നെ വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള ആളുകൾ ഉപയോ​ഗിക്കുന്ന ജിമെയിൽ അതിൻ്റെ യാത്ര അവസാനിപ്പിക്കുകയാണ് എന്നായിരുന്നു പ്രചരണം. 2024 ഓഗസ്റ്റ് 1 മുതൽ ജി മെയിൽ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കും. ഇനി മുതൽ ഇമെയിലുകൾ അയയ്‌ക്കുന്നതിനോ സ്വീകരിക്കുന്നതിനോ സാധിക്കില്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായിരുന്നു. ഇതിന് വിരാമം ഇട്ട് കൊണ്ടാണ് ഗൂ​ഗിള്‍ തന്നെ വിശദീകരണവുമായി രം​ഗത്ത് എത്തിയത്.

എന്നാൽ ജിമെയിൽ അതിൻ്റെ എച്ച്ടിഎംഎൽ വേർഷൻ നിർത്തുന്നു എന്നും അറിയിച്ചു. 'google is here to stay' എന്ന‌ അടികുറിപ്പോടെയാണ് ഗൂ​ഗിൽ സത്യവസ്ഥ പങ്കുവെച്ചത്.

ജിമെയിൽ നിർത്തലാക്കുമോ?  സത്യാവസ്ഥ വ്യക്തമാക്കി ​ഗൂ​ഗിൾ
രാജീവ് ഗാന്ധി വധക്കേസ്; ജയിൽ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ അനുമതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com