തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചാൽ മൗസില്ലാതെ കംപ്യൂട്ടർ നിയന്ത്രിക്കാം; വെളിപ്പെടുത്തി മസ്ക്

മൗസോ ടച്ച്പാഡോ ഉപയോ​ഗിച്ച് കഴ്സ് നീക്കുന്നതിന് പകരമാണ് തലച്ചോറുപയോ​ഗിച്ചുള്ള പ്രവർത്തനം.
തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചാൽ മൗസില്ലാതെ കംപ്യൂട്ടർ നിയന്ത്രിക്കാം; വെളിപ്പെടുത്തി മസ്ക്

തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചാൽ മൗസില്ലാതെ കംപ്യൂട്ടർ ഘടിപ്പിക്കാൻ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. കംപ്യൂട്ടറുകളെ മനുഷ്യ മസ്തിഷ്കവുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ന്യൂറലിങ്ക് കമ്പനിയുടെ പരീക്ഷണത്തിലാണ് ശ്രദ്ധേയ മുന്നേറ്റം. മൗസോ ടച്ച്പാഡോ ഉപയോ​ഗിച്ച് കഴ്സ് നീക്കുന്നതിന് പകരമാണ് തലച്ചോറുപയോ​ഗിച്ചുള്ള പ്രവർത്തനം.

റോബട്ടിക് ശസ്ത്രക്രിയ വഴി ജനുവരിയിലാണ് ആളുടെ തലയിൽ ചിപ്പ് ഘടിപ്പിച്ചത്. ഹ്യൂമൻ ട്രയൽ റിക്രൂട്ട്മെന്റിൽ നിന്നും അനുമതി ലഭിച്ച ശേഷമായിരുന്നു പരീക്ഷണം. ഇദ്ദേഹത്തിന്റെ മൗസ് ഉപയോ​ഗം പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും മസ്ക് പറയുന്നു.

ന്യൂറലിങ്ക് എന്നത് ഒരു ചെറിയ കംപ്യൂട്ട‍ർ ചിപ്പാണ്. തലച്ചോറിലേക്ക് ഇത് ഘടിപ്പിക്കാം. ശരീരത്തിലെ പല പ്രവർത്തനങ്ങളും തലച്ചോർ നിയന്ത്രിക്കുന്നത് പോലെ വൈദ്യുത സി​ഗ്നലുകളിലൂടെ കംപ്യൂട്ടറും നിയന്ത്രിക്കും. ഇതിനുള്ള സെൻസറുകളും വയർലെസ് രീതിയിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളുമുണ്ട്.

തലച്ചോറിലെ കംപ്യൂട്ടറുകളിലേക്ക് ബന്ധിപ്പിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ വികസിപ്പിക്കാമെന്നും പല പരിമിതികളെയും മറികടക്കാമെന്നും മസ്ക് വിശ്വസിക്കുന്നു. നമ്മുടെ ബുദ്ധിയെ മറ്റൊരു തലത്തിലേക്ക് ഇത് എത്തിക്കും. വെറും ചിന്ത കൊണ്ട് പലതും വേ​ഗത്തിൽ പഠിക്കാനും വിവരങ്ങൾ വേ​ഗം ലഭിക്കാനും മറ്റുള്ളവരുമായി സംവദിക്കാനും സാധിക്കുന്ന ഒരു ലോകമാണ് മസ്കിന്റെ ഭാവനയിലുള്ളത്. അതിനുള്ള ആദ്യ പടിയാണ് ന്യൂറാലിങ്കെന്നാണ് വിദ​ഗ്ധർ പറയുന്നത്.

തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചാൽ മൗസില്ലാതെ കംപ്യൂട്ടർ നിയന്ത്രിക്കാം; വെളിപ്പെടുത്തി മസ്ക്
ബേലൂര്‍ മഗ്ന ദൗത്യം; വീണ്ടും പ്രതിസന്ധിയില്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com