ദശലക്ഷക്കണക്കിന് ജി-മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ; കാരണം ഇതാണ്

ദശലക്ഷക്കണക്കിന് ജി-മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ; കാരണം ഇതാണ്

ജി-മെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവ നിർജ്ജീവമാക്കാനാണ് പദ്ധതി

പതിവായി ജി മെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കാത്തവരാണെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകൾ നഷ്ടപ്പെട്ടേക്കാൻ സാധ്യതയുണ്ട്. രണ്ട് വർഷത്തോളമായി ഉപയോഗത്തിലില്ലാത്ത ജി മെയിൽ അക്കൗണ്ടുകൾ നിർജ്ജീവമാക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. 2023 ഡിസംബറിൽ ഈ നടപടി പൂർത്തിയാക്കാനാണ് കമ്പനി ആലോചിക്കുന്നത്.

ദശലക്ഷക്കണക്കിന് ജി-മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ; കാരണം ഇതാണ്
മോളിവുഡിന്റെ ആദ്യ ഫെറാരി ഉടമയായി ഡിക്യു; സ്വന്തമാക്കിയത് 5.40 കോടിയുടെ ജിടിബി

മെയ് മാസത്തിൽ ഗൂഗിൾ പ്രൊഡക്റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി എഴുതിയ ബ്ലോഗ് പോസ്റ്റിൽ, അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികൾ കമ്പനി സ്വീകരിക്കുന്നതായി അറിയിച്ചിരുന്നു. രണ്ട് വർഷമായി ഉപയോഗത്തിലില്ലാത്ത ഗൂഗിൾ അക്കൗണ്ടുകൾ നിർജ്ജീവമാക്കുന്നതായി ഇതിൽ വ്യക്തമാക്കുന്നുണ്ട്. രണ്ട് വർഷത്തോളം ഉപയോഗത്തിലില്ലാതിരുന്ന അക്കൗണ്ടുകളിലെ ജി-മെയിൽ, ഡോക്സ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, കലണ്ടർ, ഗൂഗിൾ ഫോട്ടോസ് എന്നിവ നിർജ്ജീവമാക്കാനാണ് പദ്ധതി.

ഉപയോക്താക്കളുടെ സുരക്ഷയെ കരുതിയാണ് നടപടി. അതേസമയം വ്യക്തിഗത അക്കൗണ്ടുകൾക്ക് മാത്രമാണ് ഇത് ബാധകമാവുക. ബിസിനസ് അക്കൗണ്ടുകൾ നിർജ്ജീവമാക്കാൻ ഗൂഗിളിന് പദ്ധതിയില്ല.

ഗൂഗിൾ ബ്ലോഗ് പോസ്റ്റ് അനുസരിച്ച് രണ്ടു വർഷത്തിൽ ഒരിക്കലെങ്കിലും വ്യക്തിഗത ഗൂഗിൾ അക്കൗണ്ടുകൾ സൈൻ-ഇൻ ചെയ്യണം. ഈ കാലയളവിൽ ഒരിക്കലെങ്കിലും സൈൻ-ഇൻ ചെയ്ത അക്കൗണ്ടുകളെ 'ആക്റ്റീവ്' അക്കൗണ്ടുകളായി കണക്കാക്കുകയും ഡിലീറ്റ് ചെയ്യപ്പെടുന്നത് ഒഴിവാകുകയും ചെയ്യും.

നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ഏതെങ്കിലും സബ്സ്ക്രിപ്ഷനുകൾ എടുത്തിട്ടുണ്ടെങ്കിൽ കമ്പനി അക്കൗണ്ടിനെ ആക്ടീവ് ആയി കണക്കാക്കുകയും നിർജ്ജീവമാക്കുന്നത് തടയുകയും ചെയ്യും. കൂടാതെ യൂട്യൂബുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ ഇല്ലാതാക്കാൻ ഗൂഗിളിന് നിലവിൽ ഉദ്ദേശ്യമില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com