ഇന്ത്യ, ജപ്പാൻ ഉപയോക്താക്കൾക്കായി എഐ ഉപയോഗിച്ച് സെർച്ച് ടൂൾ അവതരിപ്പിക്കാൻ ​ഗൂ​ഗിൾ

വോയിസ് സെർച്ച് ഉടൻ അവതരിപ്പിക്കാനാണ് ഗൂഗിളിൻ്റെ നീക്കമെന്ന് റിപ്പോ‍ർട്ടുണ്ട്
ഇന്ത്യ, ജപ്പാൻ ഉപയോക്താക്കൾക്കായി എഐ ഉപയോഗിച്ച് സെർച്ച് ടൂൾ അവതരിപ്പിക്കാൻ ​ഗൂ​ഗിൾ

ഇന്ത്യയിലേയും ജപ്പാനിലേയും ഉപയോക്താക്കൾക്ക് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് സെർച്ച് ടൂൾ അവതരിപ്പിക്കാൻ ഗൂഗിൾ. ഇതുവഴി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇഗ്ലീഷിലും ഹിന്ദിയിലും സെർച്ച് ടൂൾ ഉപയോ​ഗിക്കാൻ കഴിയും. ജപ്പാനിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷകളിൽ സെർച്ച് ചെയ്യാൻ സാധിക്കും. നമ്മൾ നിർദേശിക്കുന്നതിനനുസരിച്ച് വാക്കുകളിലൂടെയോ ദൃശ്യത്തിലൂടെയോ വിവരങ്ങൾ ലഭ്യമാകും.

യുഎസിലാണ് ഈ ഫീച്ചർ ആദ്യമായി നടപ്പിലാക്കിയിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയിൽ ഗൂഗിൾ ഇത് പ്രദർശിപ്പിച്ചിരുന്നു. ഭാഷ ടോഗിൾ ബട്ടൺ ഓൺ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഇംഗ്ലീഷ് ഭാഷയിൽ നിന്ന് ഹിന്ദിയിലേക്ക് മാറാനാകും. 'ലിസൺ' ബട്ടണിൽ ടാപ്പുചെയ്‌ത് ടെക്‌സ്‌റ്റ്-ടു-സ്‌പീച്ച് ഉപയോഗിച്ച് പ്രതികരണം കേൾക്കാനുള്ള ഓപ്ഷനും ഉണ്ടാകും. വോയിസ് സെർച്ച് ഉടൻ അവതരിപ്പിക്കാനാണ് ഗൂഗിളിൻ്റെ നീക്കമെന്നാണ് റിപ്പോ‍ർട്ട്.

ഒരു വിഷയം വേഗത്തിൽ മനസ്സിലാക്കാനും പുതിയ കാഴ്ചപ്പാടുകളും സ്ഥിതിവിവരക്കണക്കുകളും കണ്ടെത്താനും കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാനും കഴിയുന്ന ഒരു സൂപ്പർചാർജ്ഡ് സെർച്ചിന് ഞങ്ങൾ വിഭാവനം ചെയ്യുന്നു. ഈ യാത്രയിൽ ഞങ്ങൾ എടുക്കുന്ന ആദ്യ ചുവടുവയ്പ്പാണിത്. കൂടാതെ തിരച്ചിലുകൾ എളുപ്പത്തിലാക്കാനുള്ള കാഴ്ചപ്പാടിന്റെ ഭാഗമാണിത്. ഈ സംവിധാനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ സന്തുഷ്ടരാണെന്ന് ഗൂഗിൾ സെർച്ചിൻ്റെ ഇന്ത്യ ജനറൽ മാനേജർ പുനീഷ് കുമാർ പറഞ്ഞു,

Related Stories

No stories found.
logo
Reporter Live
www.reporterlive.com