സ്പാം കോളുകളുടെ ശല്യമുണ്ടോ? ട്രൂകോളർ മറുപടി നൽകും; പുതിയ ഫീച്ചറുമായി ആപ്പ്

സ്‌പാം കോളുകൾ ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനും ഫോൺ എടുക്കുന്നതിന് മുമ്പ് കോളറുടെ ഉദ്ദേശം അറിയുന്നതിലൂടെ സമയം ലാഭിക്കുന്നതിനും കോൾ സ്ക്രീനിംഗ് ഫീച്ചർ സഹായകരമാകും.
സ്പാം കോളുകളുടെ ശല്യമുണ്ടോ? ട്രൂകോളർ മറുപടി നൽകും; പുതിയ ഫീച്ചറുമായി ആപ്പ്

വളരെ തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചു പോവുന്ന നിമിഷം മൊബൈലിൽ ഒരു കോൾ വരുന്നു, അറ്റൻഡ് ചെയ്യുമ്പോൾ അതൊരു സ്പാം ആണ്... പൊതുവെ എല്ലാവർക്കും സംഭവിക്കാൻ സാധ്യതയുളള കാര്യമാണിത്. എന്നാൽ ഇപ്പോൾ സ്പാം കോളുകളെ നേരിടാൻ പുതിയ വഴിയുമായെത്തിയിരിക്കുകയാണ് ട്രൂകോളർ. എഐ അടിസ്ഥാനമാക്കിയുള്ള കോൾ സ്ക്രീനിംഗ് ഫീച്ചറാണ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ട്രൂകോളർ അസിസ്റ്റന്റ് സ്പീച്ച്-ടു-ടെക്‌സ്‌റ്റ് സാങ്കേതികവിദ്യയും നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗും ഉപയോഗിച്ച് കോളർമാരുമായി സംവദിക്കുകയും കോളിനെക്കുറിച്ചുള്ള തത്സമയ വിശദാംശങ്ങൾ ഉപയോക്താവിന്റെ സ്‌ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രതികരണങ്ങളിൽ പെട്ടെന്ന് ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് അസിസ്റ്റന്റിനെ നയിക്കാനും കഴിയും. 2022ൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ഈ സാങ്കേതിക വിദ്യ ട്രൂകോളർ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരുന്നു.

സ്‌പാം കോളുകൾ ഒഴിവാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനും ഫോൺ എടുക്കുന്നതിന് മുമ്പ് കോളറുടെ ഉദ്ദേശം അറിയുന്നതിലൂടെ സമയം ലാഭിക്കുന്നതിനും കോൾ സ്ക്രീനിംഗ് ഫീച്ചർ സഹായകരമാകും. ഈ ഫീച്ചർ ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും വർദ്ധിപ്പിക്കുമെന്നും ട്രൂകോളർ പറയുന്നു.

ഈ ഫീച്ചർ നിലവിൽ ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാവുകയുള്ളൂ. ഉപയോക്താക്കൾക്ക് 14 ദിവസത്തേക്ക് സൗജന്യമായി ഉപയോഗിക്കാം. അതിനുശേഷം ട്രൂകോളർ പ്രീമിയം അസിസ്റ്റന്റ് പ്ലാനിലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യേണ്ടിവരും. ആദ്യ മാസത്തേക്ക് 99 രൂപയും അതിനുശേഷം പ്രതിമാസം 149 രൂപയുമാണ് സബ്സ്ക്രിപ്ഷൻ പ്ലാൻ. ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ എപ്പോൾ ലഭ്യമാക്കും എന്ന് ട്രൂകോളർ വക്താക്കൾ വ്യക്തമാക്കിയിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com