സ്വന്തം ലേഖകൻ എഐ...; മാധ്യമപ്രവർത്തകർക്കായി എഐ ടൂൾ ഒരുക്കാൻ ഗൂഗിൾ

ഇത് ജോലികൾ കാര്യക്ഷമമാക്കുകയും ജീവനക്കാരെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കുകയും ചെയ്യും എന്നാണ് വിലയിരുത്തൽ.
സ്വന്തം ലേഖകൻ എഐ...; മാധ്യമപ്രവർത്തകർക്കായി എഐ ടൂൾ ഒരുക്കാൻ ഗൂഗിൾ

ന്യൂയോർക്ക്: മാധ്യമപ്രവർത്തകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂൾ വികസിപ്പിക്കാനുള്ള പദ്ധതികളുമായി ഗൂഗിൾ. ലേഖനങ്ങൾക്കുള്ള വാചകങ്ങളും തലക്കെട്ടുകളും സൃഷ്ടിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ഗൂഗിൾ വികസിപ്പിക്കുന്നത്. എഐ ടൂൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വാർത്താ ഔട്ട്ലെറ്റുകളുമായി സഹകരിക്കാൻ ശ്രമിക്കുന്നതായി ഗൂഗിൾ വക്താക്കൾ പ്രസ്താവനയിൽ പറഞ്ഞു.

'ജിമെയിലും ഗൂഗിൾ ഡോക്‌സും ആളുകൾക്ക് സഹായകമായ ടൂളുകൾ ലഭ്യമാക്കുന്നത് പോലെ, മാധ്യമ പ്രവർത്തകർക്ക് അവരുടെ ജോലിയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്ന തരത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സാങ്കേതികവിദ്യകൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം' ഒരു ഗൂഗിൾ വക്താവിനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ജോലിസ്ഥലത്ത് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലേക്ക് ജനറേറ്റീവ് എഐ ഫീച്ചറുകളുടെ ക്രോപ്പ് വികസിപ്പിക്കാൻ ടെക് കമ്പനികൾ മത്സരിക്കുന്ന സമയത്താണ് പുതിയ ടൂൾ വരുന്നത്. ഇത് ജോലികൾ കാര്യക്ഷമമാക്കുകയും ജീവനക്കാരെ കൂടുതൽ ഉൽപ്പാദനക്ഷമമാക്കുകയും ചെയ്യും എന്നാണ് വിലയിരുത്തൽ. എന്നാൽ, ഓൺലൈന്‍ വിവരങ്ങളിൽ പരിശീലനം ലഭിച്ച ഈ ടൂളുകൾ, വസ്തുതകൾ തെറ്റായി നൽകാനുള്ള സാധ്യതയുണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com