കിടിലൻ ക്യാമറയുള്ള ഫോൺ നോക്കുന്നുണ്ടോ?; ഓപ്പോ റെനോ 10 പ്രോ 5 ജി വിപണിയിലെത്തിയിട്ടുണ്ട്

സ്ലിം 3ഡി കർവ്ഡ് ഡിസൈനിലൊരുക്കിയിരിക്കുന്ന റെനോ 10 പ്രോ 5 ജി യിൽ അൾട്രാ-ഹൈ-റെസല്യൂഷൻ 32 എംപി ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറ സംവിധാനമുണ്ട്.
കിടിലൻ ക്യാമറയുള്ള ഫോൺ നോക്കുന്നുണ്ടോ?; ഓപ്പോ റെനോ 10 പ്രോ 5 ജി വിപണിയിലെത്തിയിട്ടുണ്ട്

ഓപ്പോ കഴിഞ്ഞ ദിവസമാണ് തങ്ങളുടെ പുതിയ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിലിറക്കിയത്. മികച്ച ക്യാമറ സൗകര്യം തന്നെയാണ് ഓപ്പോയുടെ റെനോ 10 പ്രോ 5 ജി ഉറപ്പ് നൽകുന്നത്. സ്ലിം 3ഡി കർവ്ഡ് ഡിസൈനിലൊരുക്കിയിരിക്കുന്ന റെനോ 10 പ്രോ 5 ജി യിൽ അൾട്രാ-ഹൈ-റെസല്യൂഷൻ 32 എംപി ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറ സംവിധാനമുണ്ട്.

39 ,999 രൂപയാണ് ഈ മോഡലിന് വില വരുന്നത്. ഓപ്പോ സ്റ്റോറുകളിലൂടെയും ഫ്ലിപ്പ്കാർട്ടിലൂടെയും റീടെയിൽ കടകളിലൂടെയും ഈ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും. ഈ മോഡലിന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം.

വിപുലമായ ക്യാമറ സംവിധാനം

മികവുറ്റ ക്യാമറ സംവിധാനം തന്നെയാണ് ഈ മോഡലിന്റെ ഏറ്റവും വലിയ സവിശേഷത. ഓപ്പോ റെനോ10 പ്രോ 5ജിയുടെ പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സിസ്റ്റമാണുള്ളത്. അതിൽ 50 എംപി അൾട്രാ ക്ലിയർ മെയിൻ ക്യാമറ, 32 എംപി ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവ ഉൾപ്പെടുന്നു. 32 എംപി ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറയിൽ RGBW IMX709 സെൻസറാണ് ഘടിപ്പിച്ചിരിക്കുന്നത്.

മികച്ച ബാറ്ററി ലൈഫ്

ഓപ്പോ റെനോ10 പ്രോ 5ജിയ്ക്ക് 4,600 mAh ബാറ്ററി കപ്പാസിറ്റിയുണ്ട്. അതിനാൽ തന്നെ ഒരു ദിവസം മുഴുവൻ ഈ ഫോൺ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. ഓപ്പോയുടെ എക്‌സ്‌ക്ലൂസീവ് ബാറ്ററി ഹെൽത്ത് എഞ്ചിന്റെ പിന്തുണയോടെയാണ് ബാറ്ററി ഒരുക്കിയിരിക്കുന്നത്. ഇതുവഴി 1600 ഡിസ്‌ചാർജ് സൈക്കിളുകൾ വരെ ഫോൺ ഉപയോഗിക്കാനും ചാർജ് ചെയ്യാനും സാധിക്കും. ബാറ്ററി കൂടുതൽ നേരം നിലനിൽക്കാൻ ഡിസ്ചാർജ് വേഗത ഗണ്യമായി കുറച്ചുകൊണ്ടുള്ള SUPERVOOC S പവർ മാനേജ്മെന്റ് ചിപ്പും ഈ മോഡലിലുണ്ട്.

ഫാസ്റ്റ് ചാർജിങ്

ഈ മോഡലിന് 80W SUPERVOOC ഫ്ലാഷ് ചാർജിംഗ് സാങ്കേതികവിദ്യയാണ് കമ്പനി നൽകിയിരിക്കുന്നത്. അതിനാൽ നിങ്ങളുടെ ഓപ്പോ റെനോ10 പ്രോ 5ജി 28 മിനിറ്റിനുള്ളിൽ 100 ​​ശതമാനം ചാർജ് ചെയ്യാൻ കഴിയും, ഇത് വളരെ പെട്ടെന്നുള്ള ചാർജിംഗ് സൈക്കിളാണ്. എന്നാൽ ഇത്ര വേഗതയിൽ ചാർജ് ചെയ്യാൻ കഴിയുമെന്നതിനാൽ അത് ഫോണിന്റെ ബാറ്ററിയെ ബാധിക്കുമെന്ന പേടി വേണ്ട, നാല്പതിലധികം കഠിനമായ ടെസ്റ്റുകൾക്ക് ശേഷമാണ് മോഡൽ വിപണിയിലെത്തിയിരിക്കുന്നത്.

ഗംഭീരമായ ഡിസൈൻ

ഓപ്പോ റെനോ10 പ്രോ 5ജി സ്ലിം, കർവീയായുള്ള ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. ഈ ഡിസൈൻ കാഴ്ചയിൽ കനം കുറഞ്ഞതായി തോന്നിപ്പിക്കുന്നു. മോഡലിന് 185 ഗ്രാം ഭാരവും 7.89 മില്ലീമീറ്റര്‍ നീളവുമാണുള്ളത്. ഗ്ലോസി പർപ്പിൾ, സിൽവറി ഗ്രേ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com