ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാവാൻ ടാറ്റ

ആദ്യമായാണ് ഒരു പ്രാദേശിക കമ്പനി ഐഫോൺ അസംബ്ലിങ്ങിലേക്ക് കടക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു
ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാവാൻ ടാറ്റ

ഡൽഹി: ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാവാനൊരുങ്ങി ടാറ്റ. തായ്വാൻ ആസ്ഥാനമായുള്ള വിസ്ട്രോൺ കോർപ്പറേഷൻ്റെ കർണാടകയിലെ ഫാക്ടറി ഏറ്റെടുക്കാനുള്ള ടാറ്റയുടെ നീക്കം അന്തിമഘട്ടത്തിലാണ്. ഫാക്ടറി ഏറ്റെടുക്കുന്നതോടെ ഇന്ത്യയിലേക്കുള്ള ഐഫോണിനൊപ്പം ആ​ഗോള വിതരണത്തിനുള്ള ഐഫോണും ടാറ്റ നിർമ്മിക്കും. ആദ്യമായാണ് ഒരു പ്രാദേശിക കമ്പനി ഐഫോൺ അസംബ്ലിങ്ങിലേക്ക് കടക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

600 മില്യൺ ഡോളറിലധികം മൂല്യമുള്ള വിസ്ട്രോൺ കോർപ്പറേഷൻ്റെ ഫാക്ടറിയിൽ പതിനായിരത്തിലധികം തൊഴിലാളികളാണ് ഐഫോൺ നിർമ്മിക്കുന്ന ജോലി ചെയ്യുന്നത്. അടുത്ത വർഷത്തോടെ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചൈനക്ക് പുറത്തേക്ക് നിർമ്മാണശൃഖംല വ്യാപിപിക്കാനും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സാങ്കേതികവിദ്യാ നിർമ്മാണം വർദ്ധിപ്പിക്കാനുമുള്ള ആപ്പിളിൻ്റെ ശ്രമങ്ങൾക്ക് ടാറ്റയുടെ നീക്കം കരുത്ത് പകർന്നേക്കാം.

വിസ്ട്രോണിന് പുറമെ പെ​​ഗാട്രോൺ, ഫോക്സ്കോൺ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിൽ നിന്നും ഐഫോൺ കയറ്റുമതി ചെയ്യുന്നത്. കർണാടകയിലെ അസംബ്ലിങ്ങ് ഫാക്ടറി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റാ ​ഗ്രൂപ്പ്, വിസ്ട്രോൺ, ആപ്പിൾ തുടങ്ങിയവയുടെ വക്താക്കൾ ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ നടത്തിയിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com