ഇനി ആ പരാതിയുണ്ടാവില്ല; ഐഫോൺ 15 സീരീസിന് വലിയ ബാറ്ററി കപ്പാസിറ്റിയെന്ന് റിപ്പോർട്ട്

വരാനിരിക്കുന്ന ഐഫോൺ 15 സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് അവയുടെ മുൻഗാമികളെ അപേക്ഷിച്ച് കൂടുതൽ ബാറ്ററി കപ്പാസിറ്റിയുണ്ടാകുമെന്നാണ് ഐടി ഹോമിൽ നിന്നുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഇനി ആ പരാതിയുണ്ടാവില്ല; ഐഫോൺ 15 സീരീസിന് വലിയ ബാറ്ററി കപ്പാസിറ്റിയെന്ന് റിപ്പോർട്ട്

''ഇതിൽ ബാറ്ററി നിൽക്കില്ല...'' ഐഫോൺ ഉപയോക്താക്കൾ ഏറ്റവും അധികമായി പറയുന്ന പരാതിയാണിത്. എന്നാൽ ആ പരാതിയ്ക്ക് കമ്പനി പരിഹാരം കണ്ടെത്തുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്. വരാനിരിക്കുന്ന ഐഫോൺ 15 സീരീസ് സ്മാർട്ട്‌ഫോണുകൾക്ക് അവയുടെ മുൻഗാമികളെ അപേക്ഷിച്ച് കൂടുതൽ ബാറ്ററി കപ്പാസിറ്റിയുണ്ടാകുമെന്നാണ് ഐടി ഹോമിൽ നിന്നുള്ള റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ഐഫോൺ 15ന് 3,877 mAh ബാറ്ററിയായിരിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ഐഫോൺ 15 പ്ലസിന് 4,912 mAh ബാറ്ററി കപ്പാസിറ്റിയായിരിക്കും ഉണ്ടാവുക. ഐഫോണിലെ എക്കാലത്തെയും വലിയ ബാറ്ററിയായിരിക്കുമിത്. അതുപോലെ, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയ്ക്ക് യഥാക്രമം 3650 mAh, 4852 mAh ശേഷിയുള്ള വലിയ ബാറ്ററികളും ഉണ്ടാകുമെന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com