'ഗംഗ'; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5 ജി ഫോൺ അവതരിപ്പിക്കാന്‍ അംബാനി

ഈ വർഷം അവസാനം നടക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) പുതിയ ജിയോ 5 ജി ഫോൺ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
'ഗംഗ'; ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5 ജി ഫോൺ അവതരിപ്പിക്കാന്‍ അംബാനി

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 5 ജി സ്മാർട്ട് ഫോണുകൾ വിപണിയിലിറക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഈ വർഷം അവസാനം നടക്കുന്ന കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ (എജിഎം) പുതിയ ജിയോ 5 ജി ഫോൺ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഫോണിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ടിപ്‌സ്റ്റർ അഭിഷേക് യാദവ് ട്വീറ്റിൽ ജിയോ 5 ജി സ്മാർട്ട്‌ഫോണിന്റെ ചിത്രം പങ്കുവെച്ചിരുന്നു. പുതിയ ജിയോ 5 ജി ഫോണില്‍ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480+ എസ് ഒ സി ആയിരിക്കും ഉപയോഗിക്കുക എന്നാണ് അഭിഷേക് യാദവ് പറയുന്നത്.

ഫോണിൽ 13 എംപി പ്രൈമറി സെൻസറും 2 എംപി സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാവുമുണ്ടാവുക. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി ഫോണിന് 8 എംപി ക്യാമറ ലഭിക്കുമെന്നാണ് സൂചന. ജിയോ 5 ജി ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയും 18 വാൾട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ടാവും.

'ഗംഗ' എന്നായിരിക്കും മുകേഷ് അംബാനി അവതരിപ്പിക്കുന്ന ഫോണിന്റെ പേരെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. നാല് ജിബി എൽപിഡിഡിആർ4എക്സ് റാമും മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് വികസിപ്പിക്കാവുന്ന 32 ജിബി സ്റ്റോറേജുമാണ് ഇതിന്റെ മറ്റൊരു സവിശേഷത. 90 എച്ച്സി നിരക്കുള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി എച്ച്ഡി+ ഡിസ്‌പ്ലേയായിരിക്കും ഫോണിലുണ്ടാവുക എന്നാണ് സൂചന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com