6000 എം എ എച്ച് ബാറ്ററി, 50 എംപി ക്യാമറ; പുത്തൻ സാംസങ്‌ ഗാലക്‌സി എം34, വിലയോ തുച്ഛം!

6000 എം എ എച്ച് ബാറ്ററി, 50 എംപി ക്യാമറ; പുത്തൻ സാംസങ്‌ ഗാലക്‌സി എം34, വിലയോ തുച്ഛം!

ഗ്യാലക്സി എം34 ന്റെ വില ഏകദേശം 20,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

'മോൺസ്റ്റർ' എന്ന് സാംസങ് വിശേഷിപ്പിച്ച ഗ്യാലക്സി എം34 ജൂലൈ 7 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഫോണിന് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷനോടുകൂടിയ 6.4 ഇഞ്ച് എസ്അമോലെഡ് (sAMOLED) സ്‌ക്രീൻ ഉണ്ടായിരിക്കും. സാംസങിന്റെ ഒരു എം സീരീസ് ഫോണിന് ആദ്യമായാണ് ഈ ഡിസ്പ്ലേ നൽകുന്നത്.

പുതുതായി ഈ ഫോണിൽ 'വിഷൻ ബൂസ്റ്റർ' എന്ന സാങ്കേതികവിദ്യ കൂടിയുണ്ട് . നേരിട്ടുള്ള സൂര്യപ്രകാശത്തിൽ പോലും സ്‌ക്രീൻ റീഡുചെയ്യാൻ കഴിയുന്ന വിദ്യയാണ് ഇത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50MP പ്രൈമറി ക്യാമറയാണ് ഗ്യാലക്സി എം 34ൽ നൽകിയിരിക്കുന്നത്.

ഒറ്റ ഷോട്ടിൽ നാല്‌ ഫോട്ടോകളും നാല്‌ വിഡിയോകളും പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന സാംസങിന്റെ മോൺസ്റ്റർ ഷോട്ട് 2.0 സവിശേഷതയും 16 വ്യത്യസ്ത ലെൻസ് ഇഫക്‌റ്റുകളുള്ള ഒരു ഫൺ മോഡും എം 34ൽ ഉണ്ട്. ഫോണിന്റെ നീല, പർപ്പിൾ എന്നീ നിറങ്ങൾ ആദ്യ ലോഞ്ചിൽ തന്നെ ലഭ്യമാകും. ഗ്യാലക്സി എം34 ന്റെ വില ഏകദേശം 20,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോണിലൂടെയായിരിക്കും ഫോൺ വിപണിയിലെത്തുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com