7500 റൺസും കടന്ന് കിങ് കോഹ്‌ലി; ഐപിഎൽ ചരിത്രത്തിലെ ടോപ് സ്‌കോറർ

രാജസ്ഥാൻ റോയൽസിനെതിരെ നേടിയ ഐപിഎല്ലിലെ ഈ സീസണിലെ സെഞ്ച്വറിയുടെ ബലത്തിൽ ഐപിഎൽ റൺ വേട്ടയിൽ 7500 കടന്ന് വിരാട് കോഹ്‌ലി
7500 റൺസും കടന്ന് കിങ് കോഹ്‌ലി; ഐപിഎൽ ചരിത്രത്തിലെ ടോപ് സ്‌കോറർ

ജയ്പൂര്‍: രാജസ്ഥാൻ റോയൽസിനെതിരെ നേടിയ ഐപിഎല്ലിലെ ഈ സീസണിലെ സെഞ്ച്വറിയുടെ ബലത്തിൽ ഐപിഎൽ റൺ വേട്ടയിൽ 7500 കടന്ന് വിരാട് കോഹ്‌ലി. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ റെക്കോർഡും കോഹ്‌ലിയുടെ പേരിലായി. 17 സീസണുകളിൽ നിന്നായി 8 സെഞ്ച്വറികളാണ് കോഹ്‌ലിയുടെ പേരിലുള്ളത്. 52 അർധ ശതകങ്ങളും താരത്തിന്റെ പേരിലുണ്ട്.

242 മത്സരങ്ങളിൽ നിന്നാണ് 7579 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള ശിഖർ ധവാനേക്കാൾ (6755 ) ആയിരത്തിനടുത്ത് റൺസിന്റെ വ്യത്യാസമുണ്ട് കോഹ്‌ലിയുടെ റൺസ് നേട്ടത്തിന്. ഡേവിഡ് വാർണർ (6545 ) , രോഹിത് ശർമ്മ (6280 ) തുടങ്ങിയവരാണ് മൂന്നും നാലും സ്ഥാനത്ത്. ഇന്ന് രാജസ്ഥാനെതിരെ നേടിയ 113 റൺസാണ് കോഹ്‌ലിയുടെ ഏറ്റവും മികച്ച വ്യക്തിഗത സ്കോർ. 672 ഫോറും 246 സിക്‌സും 242 ഐപിഎൽ മത്സരങ്ങളിൽ നിന്നായി കോഹ്‌ലി നേടിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com