മിയാമി ഓപ്പൺ: രോഹൻ ബൊപ്പണ്ണ- മാത്യൂ എബ്ഡൻ സഖ്യം ഡബിൾസ് ഫൈനലിൽ

സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാണ് ഒന്നാം റാങ്കുകാരായ രോഹൻ ബൊപ്പണ്ണ-മാത്യൂ എബ്ഡൻ സഖ്യം മിയാമി ഓപ്പണിൻ്റെ പുരുഷ വിഭാഗം ഡബിൾസ് ഫൈനലിൽ കടന്നത്.
മിയാമി ഓപ്പൺ: രോഹൻ ബൊപ്പണ്ണ- മാത്യൂ എബ്ഡൻ സഖ്യം 
ഡബിൾസ് ഫൈനലിൽ

മിയാമി : സെമിയിൽ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാണ് ഒന്നാം റാങ്കുകാരായ രോഹൻ ബൊപ്പണ്ണ-മാത്യൂ എബ്ഡൻ സഖ്യം മിയാമി ഓപ്പണിൻ്റെ പുരുഷ വിഭാഗം ഡബിൾസ് ഫൈനലിൽ കടന്നത്. വ്യാഴാഴ്ച രാത്രി നടന്ന സെമിഫൈനലിൽ സ്പാനിഷ്-അർജൻ്റീനിയൻ ജോഡികളായ മാർസെൽ ഗ്രാനോല്ലേഴ്‌സ്-ഹൊറാസിയോ സെബല്ലോസ് സഖ്യത്തെയാണ് ഇന്ത്യ-ഓസ്‌ട്രേലിയൻ സഖ്യം പരാജയപ്പെടുത്തിയത്.

ദുബായ് ചാമ്പ്യൻഷിപ്പിലെ ക്വാർട്ടർ തോൽവിക്കും ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സിൽ ആദ്യ റൗണ്ടിലും പുറത്തായതിന് ശേഷം ബൊപ്പണ്ണ ഡബിൾസ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു, എന്നാൽ മിയാമി ഓപ്പൺ സെമിഫൈനൽ വിജയം ബൊപ്പണ്ണക്ക് ഒന്നാം സ്ഥാനം തിരിച്ചു നൽകി.

സെമി ഫൈനൽ വിജയത്തോടെ ഇതിഹാസ താരം ലിയാണ്ടർ പേസിന് ശേഷം ഒമ്പത് എടിപി മാസ്റ്റേഴ്‌സ് ഇനങ്ങളിലും ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ബൊപ്പണ്ണ. രോഹൻ ബൊപ്പണ്ണയുടെ 14-ാമത്തെ എടിപി മാസ്റ്റേഴ്സ് ഫൈനലാണിത്. ഇതുവരെ 25 ഡബിൾസ് കിരീടങ്ങൾ ബൊപ്പണ്ണ നേടിയിട്ടുണ്ട്. ബൊപ്പണ്ണ-എബ്ഡൻ ജോഡികളുടെ അഞ്ചാമത്തെ എടിപി മാസ്റ്റേഴ്‌സ് ഫൈനലാണ് മിയാമിയിലേത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com