ഇന്ത്യൻ ഹോക്കി ടീം താരത്തിനെതിരെ പോക്സോ നിയമപ്രകാരം കേസ്

2021ൽ അർജുന അവാർഡ് ജേതാവായ താരം കഴിഞ്ഞ ഇടയ്ക്കാണ് പഞ്ചാബ് പൊലീസിൽ ഡി സി പി ആയത്.
ഇന്ത്യൻ ഹോക്കി ടീം താരത്തിനെതിരെ പോക്സോ നിയമപ്രകാരം കേസ്

ബെം​ഗളൂരു: ഇന്ത്യൻ ഹോക്കി ടീം താരവും അർജുന അവാർഡ് ജേതാവുമായ വരുൺ കുമാറിനെതിരെ പോക്സോ നിയമപ്രകാരം കേസ്. പ്രായപൂർത്തിയാകാത്ത സമയത്ത് പലതവണ പീഡിപ്പിച്ചെന്ന വനിതയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ബെം​ഗളൂരു പൊലീസാണ് ഇന്ത്യൻ ഹോക്കി ടീമിലെ പ്രതിരോധ താരമായ വരുണിനെതിരെ കേസെടുത്തിരിക്കുന്നത്.

2018ൽ തനിക്ക് 17 വയസായിരുന്ന സമയത്ത് വരുൺ തനിക്ക് ഇൻസ്റ്റ​ഗ്രാമിൽ സന്ദേശങ്ങൾ അയക്കുമായിരുന്നു. വിവാഹ വാഗ്ദാനം നൽകി തന്നെ പല സ്ഥലങ്ങളിൽ വെച്ച് ലൈം​ഗികമായി ഉപയോ​ഗിച്ചു. അന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ വരുൺ ബെം​ഗളൂരുവിൽ പരിശീലനത്തിലായിരുന്നു. അപ്പോഴാണ് തന്നെ വരുൺ പരിചയപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു.

ഇന്ത്യൻ ഹോക്കി ടീം താരത്തിനെതിരെ പോക്സോ നിയമപ്രകാരം കേസ്
സിംബാബ്‌വെയിൽ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ത്യ; അഞ്ച് മത്സരങ്ങൾ

2021ൽ അർജുന അവാർഡ് ജേതാവായ വരുൺ കഴിഞ്ഞ ഇടയ്ക്കാണ് പഞ്ചാബ് പൊലീസിൽ ഡി സി പി ആയത്. ഹിമാചൽപ്രദേശ് സ്വദേശിയായ വരുൺ കുമാർ 2017ലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. 2022ലെ കോമൺവെൽത്ത് ​ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിൽ വരുൺ അംഗമാണ്. താരം ഇപ്പോൾ ഭുവനേശ്വറിൽ ദേശീയ ടീമിനൊപ്പം പരിശീലനത്തിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com