തിരഞ്ഞെടുപ്പ് വൈകി; പാരാലിംപിക് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ കായിക മന്ത്രാലയം

ഇത് നിയമലംഘനമാണെന്നും കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു
തിരഞ്ഞെടുപ്പ് വൈകി; പാരാലിംപിക് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ കായിക മന്ത്രാലയം

ന്യൂഡല്‍ഹി: പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയെ സസ്‌പെന്‍ഡ് ചെയ്ത് കായിക മന്ത്രാലയം. കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ പരാജയപ്പെട്ടെന്നാരോപിച്ചാണ് കായിക മന്ത്രാലയത്തിന്റെ നടപടി. മാര്‍ച്ച് 28ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യ (പിസിഐ) അറിയിച്ചിരുന്നുവെന്നും ഇത് നിയമലംഘനമാണെന്നും കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

തിരഞ്ഞെടുപ്പ് വൈകി; പാരാലിംപിക് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ കായിക മന്ത്രാലയം
അടി, തിരിച്ചടി; കൊല്‍ക്കത്ത ഡെര്‍ബിക്ക് ആവേശ സമനില

'നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു. എന്നാല്‍ 2024 മാര്‍ച്ച് 28ന് ബംഗളൂരുവില്‍ വെച്ച് തിരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് പിസിഐ അറിയിച്ചത്', മന്ത്രാലയം അറിയിച്ചു.

തിരഞ്ഞെടുപ്പ് വൈകി; പാരാലിംപിക് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്ത് ഇന്ത്യന്‍ കായിക മന്ത്രാലയം
ഐഎസ്എല്‍; പഞ്ചാബിന് മുന്നിലും നാണംകെട്ട് ബെംഗളൂരു എഫ്‌സി

2024 ജനുവരി 22നായിരുന്നു പിസിഐ അറിയിപ്പ് നല്‍കിയത്. ഇതുപ്രകാരം നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതിന് ശേഷം ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇത് നിയമങ്ങളുടെയും സ്‌പോര്‍ട്‌സ് കോഡിലെ വ്യവസ്ഥകളുടെയും ലംഘനമാണ്,' കായിക മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ന്യായമായ കാരണങ്ങളില്ലാതെ മനഃപൂര്‍വമാണ് പിസിഐ തിരഞ്ഞെടുപ്പ് വൈകിച്ചതെന്നും കായിക മന്ത്രാലയം ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com