ടെന്നിസിന് അടുത്ത തലമുറയെ ആവശ്യമാണ്; ബിഗ് ത്രീ യു​ഗം അവസാനിച്ചെന്ന സൂചനയുമായി യാനിക് സിന്നർ

2014ല്‍ സ്റ്റാന്‍ വാവ്റിങ്ക ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായി.
ടെന്നിസിന് അടുത്ത തലമുറയെ ആവശ്യമാണ്; ബിഗ് ത്രീ യു​ഗം അവസാനിച്ചെന്ന സൂചനയുമായി യാനിക് സിന്നർ

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിന് പുതിയ ചാമ്പ്യനെ ലഭിച്ചിരിക്കുകയാണ്. ഇത്തവണത്തെ കലാശപ്പോരിൽ ഡാനിൽ മെവ്ദേവിനെ പരാജയപ്പെടുത്തി യാനിക് സിന്നർ ചാമ്പ്യനായി. ആദ്യ രണ്ട് സെറ്റുകൾ നഷ്ടപ്പെട്ട ശേഷമായിരുന്നു സിന്നറുടെ അതിശയിപ്പിക്കുന്ന തിരിച്ചുവരവ്. പതിവായി റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരിൽ ഒരാളായിരുന്നു ഓസ്ട്രേലിയൻ ഓപ്പൺ ജേതാവാകുന്നത്. 2006ന് ശേഷം ഇവർ മൂവരുമല്ലാതെ ഒരു ചാമ്പ്യനെ ഉണ്ടായിട്ടുള്ളു. 2014ല്‍ സ്റ്റാന്‍ വാവ്റിങ്ക ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായി.

പതിറ്റാണ്ടുകളോളം ടെന്നിസ് കോർട്ടുകൾ ഭരിച്ചിരുന്നത് ഫെഡറർ-നദാൽ-ജോക്കോ സഖ്യമാണ്. എന്നാൽ ടെന്നിസിന് അടുത്ത തലമുറയെ ആവശ്യമെന്ന് പറയുകയാണ് പുതിയ ചാമ്പ്യൻ യാനിക് സിന്നർ. ടെന്നിസിൽ ബി​ഗ് ത്രീ യു​ഗം അവസാനിച്ചെന്ന സൂചനയുമാണ് യാനിക് സിന്നറുടെ വാക്കുകൾ.

ടെന്നിസിന് അടുത്ത തലമുറയെ ആവശ്യമാണ്; ബിഗ് ത്രീ യു​ഗം അവസാനിച്ചെന്ന സൂചനയുമായി യാനിക് സിന്നർ
സ്കീയിങ് താരത്തിന്റെ കടുത്ത ആരാധകൻ; പക്ഷേ സിന്നർ തിരഞ്ഞെടുത്തത് ടെന്നിസ്

ഇനി എന്താണ് സംഭവിക്കുന്നതെന്ന് നമ്മുക്ക് കാത്തിരുന്ന് കാണാം. ഇനിയും ഒരുപാട് ചെയ്യാനുണ്ട്. എല്ലാ കാര്യങ്ങളും താൻ ആസ്വദിക്കുന്നു. ഭാവിയിൽ തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് അറിയില്ല. എങ്കിലും പുതിയ തലമുറയുടെ ഭാ​ഗമായതിൽ സന്തോഷമുണ്ടെന്നും സിന്നർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com