ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; കിരീടം നിലനിര്‍ത്തി അരിന സബലെങ്ക

തുടര്‍ച്ചയായ രണ്ടാം തവണയാണ് സബലെങ്ക ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കുന്നത്
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; കിരീടം നിലനിര്‍ത്തി അരിന സബലെങ്ക

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ബെലാറഷ്യയുടെ അരിന സെബലങ്ക. ഫൈനലില്‍ ചൈനയുടെ ഷെങ് ക്വിന്‍വെനെ പരാജയപ്പെടുത്തിയാണ് സെബലങ്ക തന്റെ കിരീടം നിലനിര്‍ത്തിയത്. സ്‌കോര്‍: 6-3, 6-2.

റോഡ് ലോവര്‍ അരീനയില്‍ നടന്ന മത്സരത്തില്‍ എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്കയുടെ വിജയം. ഒരു മണിക്കൂറും 16 മിനിറ്റുമാണ് പോരാട്ടം നീണ്ടു നിന്നത്. ആദ്യ സെറ്റിലും രണ്ടാം സെറ്റിലും അനായാസമായിരുന്നു ചൈനീസ് താരത്തിനെതിരെ സബലെങ്കയുടെ വിജയം.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; കിരീടം നിലനിര്‍ത്തി അരിന സബലെങ്ക
മാര്‍വലസ് മെദ്‌വദേവ്; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സിന്നറിന് എതിരാളി

ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തിയ ആധിപത്യം ഫൈനലിലും ആവര്‍ത്തിക്കാന്‍ സബലെങ്കയ്ക്ക് കഴിഞ്ഞു. കിരീട നേട്ടത്തോടെ സബലെങ്ക ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് തുടരും.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; കിരീടം നിലനിര്‍ത്തി അരിന സബലെങ്ക
സെന്‍സേഷണല്‍ സിന്നര്‍; ഓസട്രേലിയന്‍ ഓപ്പണില്‍ ആറ് വര്‍ഷത്തിന് ശേഷം ജോക്കോവിച്ചിന് തോല്‍വി

തുടര്‍ച്ചയായ രണ്ടാം തവണയാണ് സബലെങ്ക ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം കസഖ്‌സ്താന്റെ എലേന റൈബാക്കിനയെ പരാജയപ്പെടുത്തിയാണ് ആദ്യ കിരീടം സ്വന്തമാക്കിയത്. 202ലും കിരീടം നിലനിര്‍ത്തിയതോടെ വിക്ടോറിയ അസരങ്കെയ്ക്ക് ശേഷം മെല്‍ബണില്‍ തുടര്‍ച്ചയായ കിരീടങ്ങള്‍ നേടുന്ന താരമായി സബലെങ്ക മാറി. 2012ലും 2013ലുമാണ് വിക്ടോറിയ അസരെങ്കയുടെ ചാമ്പ്യനായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com