ഒളിംപിക്സ് 2036; സ്പോർട്സ് കോംപ്ലക്സിനായി 6,000 കോടി രൂപ മാറ്റിവെച്ച് ​ഗുജറാത്ത് സർക്കാർ

ആറ് സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാനാണ് ​ഗുജറാത്ത് സർക്കാരിന്റെ തീരുമാനം.
ഒളിംപിക്സ് 2036; സ്പോർട്സ് കോംപ്ലക്സിനായി 6,000 കോടി രൂപ മാറ്റിവെച്ച് ​ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്: 2036ലെ ഒളിംപിക്സിനായി 6,000 കോടി രൂപ മാറ്റിവെച്ച് ​ഗുജറാത്ത് സർക്കാർ. സ്പോർട്സ് കോംപ്ലക്സുകളുടെ രൂപീകരണത്തിനായി പ്രത്യേക കമ്പനിയും ​ഗുജറാത്ത് സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഒളിംപിക്സ് വേദിക്കായി ഇന്ത്യ അയച്ച അപേക്ഷ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കർ ഉൾപ്പടെയുള്ളത്. ​ഗുജറാത്ത് ഒളിംപിക് പ്ലാനിം​ഗ് ​ആന്റ് ഇൻഫ്രാസ്ട്രക്ച്ചർ കോർപ്പറേഷൻ ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്.

ഒളിംപിക്സ് കായിക മാമാങ്കത്തിനായി ആറ് സ്പോർട്സ് കോംപ്ലക്സ് നിർമ്മിക്കാനാണ് ​ഗുജറാത്ത് സർക്കാരിന്റെ തീരുമാനം. ​ഗാന്ധിന​ഗറിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വൈബ്രന്റ് ​ഗുജറാത്ത് ട്രേഡ് ഷോ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന്റെ പവലിയൻ നിർമ്മിച്ചത് ​ഗുജറാത്ത് ഒളിംപിക് പ്ലാനിം​ഗ് ​കമ്പനിയാണ്.

ഒളിംപിക്സ് 2036; സ്പോർട്സ് കോംപ്ലക്സിനായി 6,000 കോടി രൂപ മാറ്റിവെച്ച് ​ഗുജറാത്ത് സർക്കാർ
മൂന്നാം ട്വന്റി 20യിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി; പരമ്പര ഓസീസിന്

മൊട്ടോരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിനടുത്ത് 350 ഏക്കർ ഭൂമിയിലാണ് പുതിയ സ്പോർട്സ് കോംപ്ലക്സുകൾ വരുക. കഴിഞ്ഞ ഒക്ടോബറിലാണ് 2036 ഒളിംപിക്സിനായി അപേക്ഷ സമർപ്പിക്കാൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനം എടുത്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com