ജപ്പാനെ തകർത്തു; ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് വെങ്കലം

ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 105ലേക്ക് എത്തി
ജപ്പാനെ തകർത്തു; ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് വെങ്കലം

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് വെങ്കലം. കഴിഞ്ഞ തവണത്തെ ജേതാക്കളായിരുന്ന ജപ്പാനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകളുടെ നേട്ടം. അഞ്ചാം മിനിറ്റിൽ ദീപികയും 50-ാം മിനിറ്റിൽ സുശീല ചാനുവും ഇന്ത്യയ്ക്കുവേണ്ടി ​ഗോളുകൾ നേടി.

30-ാം മിനിറ്റിൽ നാഗൈ യൂറിയാണ് ജപ്പാന്റെ ഏക ​ഗോൾ നേടിയത്. ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 105ലേക്ക് എത്തി. 28 സ്വർണവും 36 വെള്ളിയും 41 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതിനോടകം നേടി. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ 100ലധികം മെഡലുകൾ നേടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com