യു എസ് ഓപൺ; നൊവാക് ജോകോവിച്ച് ഫൈനലിൽ

പത്താം തവണയാണ് ജോക്കോവിച്ച് യു എസ് ഓപ്പൺ ഫൈനലിലെത്തുന്നത്.
യു എസ് ഓപൺ; നൊവാക് ജോകോവിച്ച് ഫൈനലിൽ

ന്യുയോർക്: യു എസ് ഓപണിൽ നാലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച് ഫൈനലിൽ കടന്നു. സെമിഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോകോവിച്ചിന്റെ നേട്ടം. സ്കോർ 6-3, 6-2, 7-6. പത്താം തവണയാണ് ജോക്കോവിച്ച് യു എസ് ഓപ്പൺ ഫൈനലിലെത്തുന്നത്.

24ാം ഗ്രാൻഡ് സ്ലാം കിരീടം ലക്ഷ്യമിട്ടാകും ജോക്കോവിച്ച് ഫൈനലിനിറങ്ങുക. രണ്ടാം സെമിഫൈനലിൽ നിലവിലെ ചാമ്പ്യൻ കാർലസ് അൽകരാസും 2021ലെ ചാമ്പ്യൻ ഡാനിൽ മെദ്‍വ ദേവും തമ്മിൽ ആവേശകരമായ പോരാട്ടം പുരോഗമിക്കുകയാണ്. ആദ്യ സെറ്റ് മെദ്‍വദേവ് സ്വന്തമാക്കി.

അതേസമയം പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൺ ബൊപ്പണ്ണക്ക് നിരാശ. രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയൻ താരം മാത്യു എബ്ഡനും ഫൈനലിൽ പൊരുതിവീണു. രാജീവ് റാം - ജോ സാലിസ്ബറി സഖ്യം കിരീടം സ്വന്തമാക്കി. സ്കോർ 2 - 6, 6-3, 6-4. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമായിരുന്നു ബൊപ്പണ്ണ സഖ്യം തിരിച്ചടി നേരിട്ടത്. ബ്രിട്ടീഷ് -അമേരിക്കൻ സഖ്യത്തിന്‍റെ തുടർച്ചയായ മൂന്നാം യുഎസ് ഓപ്പൺ കിരീടമാണിത്. ഇന്ത്യൻ വംശജനായ രാജീവ് റാമിന്‍റെ ആറാം ഗ്രാൻഡ് സ്ലാം ഡബിൾസ് കിരീടമാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com