വിംബിൾഡണിലും പരിസ്ഥിതി വാദികളുടെ പ്രതിഷേധം; മത്സരങ്ങൾ തടസപ്പെടുത്തി

രണ്ടാം ആഷസ് തടസപ്പെടുത്തിയ 'ജസ്റ്റ് സ്റ്റോപ്പ് ഓയിൽ' സംഘടനയാണ് പ്രതിഷേധത്തിന് പിന്നിൽ
വിംബിൾഡണിലും പരിസ്ഥിതി വാദികളുടെ പ്രതിഷേധം; മത്സരങ്ങൾ തടസപ്പെടുത്തി

ലണ്ടൻ: ആഷസിന് പിന്നാലെ വിംബിൾഡൺ ടെന്നിസ് ടൂർണമെൻ്റിലും ജസ്റ്റ് സ്റ്റോപ്പ് ഓയിൽ സംഘടനയുടെ പ്രതിഷേധം. ഗ്രിഗർ ദിമിത്രോവ് - ഷൂ ഷിമാബുക്കുറോ മത്സരത്തിനിടെയാണ് പ്രതിഷേധം ഉണ്ടായത്. പ്രതിഷേധക്കാർ ഓറഞ്ച് നിറത്തിലുള്ള കടലാസുകൾ ​ഗ്രൗണ്ടിലേക്ക് എറിഞ്ഞു. കാത്തി ബോൾട്ടർ - ഡാരിയ സാവിലെ മത്സരത്തിനിടയിലും സമാന സംഭവമുണ്ടായി.

എണ്ണ, ഗ്യാസ്, കൽക്കരി പ്രൊജക്ടുകൾക്ക് ബ്രിട്ടീഷ് സർക്കാർ അനുമതി നൽകുന്നതിനെതിരെ പ്രതിഷേധിക്കുന്ന സംഘടനയാണ് ജസ്റ്റ് സ്റ്റോപ് ഓയിൽ. ജൂണിൽ ഇം​ഗ്ലണ്ടിൽ ചൂട് സർവ്വകാല റെക്കോർഡിലെത്തിയെന്ന് പ്രതിഷേധത്തിന് ശേഷം ജസ്റ്റ് സ്റ്റോപ്പ് ഓയിൽ പ്രതികരിച്ചു. ജൂണിൽ 15.8 ഡി​ഗ്രിയായിരുന്നു ചൂടിൻ്റെ അളവെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ഓൾ ഇം​ഗ്ലണ്ട് ക്ലബും അറിയിച്ചു.

ഇം​ഗ്ലണ്ടിൽ കഴിഞ്ഞ 18 മാസത്തിൽ നിരവധി കായിക മത്സരങ്ങൾക്ക് നേരെയാണ് പരിസ്ഥിതി അനുകൂലികൾ പ്രതിഷേധം നടത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിംബിൾഡൺ മത്സരങ്ങൾക്ക് സുരക്ഷ ശക്തമാക്കിയിരുന്നു. വിംബിൾഡണിൽ സമാന സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് പ്രതിഷേധക്കാർ ​ഗ്രൗണ്ടിൽ കടക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com