വിംബിൾഡണിൽ ജയം തുടരാൻ നൊവാക്, ഇ​ഗയ്ക്കും സ്വീറ്റോളിനയ്ക്കും ഇന്ന് മത്സരം

ആദ്യ റൗണ്ടിൽ വീനസ് വില്യംസിനെ തോൽപ്പിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് എലീന
വിംബിൾഡണിൽ ജയം തുടരാൻ നൊവാക്, ഇ​ഗയ്ക്കും സ്വീറ്റോളിനയ്ക്കും ഇന്ന് മത്സരം

ലണ്ടൻ: വിംബിൾഡണിൽ കരുത്തർക്ക് ഇന്ന് മത്സരം. രണ്ടാം റൗണ്ട് മത്സരത്തിനിറങ്ങുന്ന നൊവാക് ജോക്കോവിച്ച് ഇന്ന് ഓസ്ട്രേലിയയുടെ ജോർദ്ദൻ തോംസണെ നേരിടും. ആദ്യ റൗണ്ടിൽ അമേരിക്കയുടെ പെട്രോ കാഷിനെയാണ് നൊവാക് തോൽപ്പിച്ചത്. 2017 ന് ശേഷം തോൽവി അറിയാതെയാണ് വിംബിൾഡണിൽ ജോക്കോവിച്ചിൻ്റെ കുതിപ്പ്. 24-ാം ​ഗ്രാൻ്റ് സ്ലാം ലക്ഷ്യമിടുന്ന ജോക്കോയ്ക്ക് ഇന്നത്തെ മത്സരം ആധികാരികമായി ജയിക്കുകയാണ് ലക്ഷ്യം.

ലോക ഒന്നാം നമ്പർ താരം ഇഗാ സ്യാതെക്കിനും ഇന്ന് മത്സരമുണ്ട്. സ്പാനിഷ് താരം സാറാ സോറിബെസ് ആണ് രണ്ടാം റൗണ്ടിൽ ഇ​ഗയുടെ എതിരാളി. വൈകുന്നേരം 7.15 നാണ് മത്സരം. ആദ്യ മത്സരത്തിൽ ചൈനീസ് താരത്തെ അനായാസം മറികടന്നാണ് ഇ​ഗയുടെ വരവ്. ഇത്തവണത്തെ വിംബിൾഡൺ കിരീട പ്രതീക്ഷയുള്ള താരങ്ങളിൽ ഒരാളാണ് ഇ​ഗ സ്വാംതെക്ക്.

ആദ്യ റൗണ്ടിൽ വീനസ് വില്യംസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് എലീന സ്വീറ്റോളിന ഇന്നിറങ്ങുന്നത്. ബെൽജിയം താരം എലീസ് മെർട‌ൻസ് ആണ് രണ്ടാം റൗണ്ടിൽ എലീനയുടെ എതിരാളി. ജർമ്മൻ താരം അലക്സാണ്ടർ സുരേവും അമേരിക്കൻ താരം സെബാസ്റ്റ്യൻ കോർഡയും ഉള്‍പ്പടെയുള്ളവർ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com