പാരിസ് ഒളിംപിക്സിൽ മത്സരിക്കണം; ആ​ഗ്രഹം തുറന്ന് പറഞ്ഞ് പാരാലിംപിക്സ് ചാമ്പ്യൻ

പാരാലിംപിക്സ് ബാഡ്മിൻ്റണിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടുന്ന രണ്ടാമത്തെ താരമാണ് കൃഷ്ണ ന​ഗർ
പാരിസ് ഒളിംപിക്സിൽ മത്സരിക്കണം; ആ​ഗ്രഹം തുറന്ന് പറഞ്ഞ് പാരാലിംപിക്സ് ചാമ്പ്യൻ

ചെന്നൈ : കൃഷ്ണ ന​ഗറിൻ്റെ മനസ് എപ്പോഴും ജയ്പൂരിലെ വീട്ടിലാണ്. കുട്ടിക്കാലത്തെ സുഹൃത്തുക്കളുമായി കൃഷ്ണയ്ക്ക് ഇപ്പോഴും ബന്ധമുണ്ട്. പാരാലിംപിക്സ് ചാമ്പ്യനായുള്ള കൃഷ്ണയുടെ വളർച്ചയും അവിടെ നിന്നായിരുന്നു. ആദ്യ കാലത്ത് താനൊരു മികച്ച ബാഡ്മിൻ്റൺ താരം ആയിരുന്നില്ലെന്ന് കൃഷ്ണ ന​ഗർ പറയുന്നു. സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ച സമയത്താണ് താൻ ബാഡ്മിൻ്റൺ വേ​ഗത്തിൽ പഠിച്ചെടുത്തത്. 2016 അവസാനത്തോടെ സാവായി മൻസിങ് സ്റ്റേഡിയത്തിൽ പോയി കളിക്കാൻ തനിക്ക് കഴിഞ്ഞതായും കൃഷ്ണ വ്യക്തമാക്കി. അവിടെ നിന്നാണ് പാരാലിംപിക്സിനെ കുറിച്ച് അറിഞ്ഞത്.

നാലടി അഞ്ച് ഇഞ്ചുകാരനായ കൃഷ്ണ ന​ഗറിൻ്റെ പരിശീലനം യാദവേന്ദ്ര സിങ്ങിൻ്റെ കീഴിലായിരുന്നു. 2018 ൽ നടന്ന പാരാ അത്ലറ്റിൽ സിംഗിൾസിലും ഡബിൾസിലും കൃഷ്ണ ന​ഗർ സ്വർണം നേടി. മൂന്ന് വർഷത്തിന് ശേഷം പാരാലിംപിക്സ് ബാഡ്മിൻ്റണിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി കൃഷ്ണ ന​ഗർ. പ്രമോദ് ഭ​ഗത് മാത്രമാണ് കൃഷ്ണയ്ക്ക് മുമ്പ് ഇന്ത്യയ്ക്കായി പാരാലിംപിക്സിൽ സ്വർണം നേടിയിട്ടുള്ളത്.

2021 ൽ മേജർ ധ്യാൻ ചന്ദ് ഖേൽ രത്നയും കൃഷ്ണ ന​ഗറിന് ലഭിച്ചു. 2021 ൽ വ്യക്തിപരമായ വലിയൊരു നഷ്ടവും കൃഷ്ണയ്ക്ക് ഉണ്ടായി. തന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള പിതാവിൻ്റെ മരണമായിരുന്നു അത്. 2022 ൽ കളത്തിലേക്ക് തിരികെ എത്തി. എങ്കിലും പനിയെ തുടർന്ന് ബഹ്റൈനിൽ നടന്ന പാരാ ബാഡ്മിൻ്റണിൽ പങ്കെടുക്കാനായില്ല. തുടർന്ന് റാങ്കിങ്ങിൽ കൃഷ്ണ ഏറെ പിന്നോട്ട് പോയി. പിന്നാലെ പാരിസ് ഒളിംപിക്സ് തൻ്റെ അടുത്ത ലക്ഷ്യമെന്ന് കൃഷ്ണ ന​ഗർ പറഞ്ഞിരിക്കുകയാണ്. ആക്രമണ ശൈലിയിൽ കളിക്കുന്ന കൃഷ്ണ വലിയ റാലികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റാലിയിൽ വേ​ഗത വർദ്ധിപ്പിക്കുകയാണ് കൃഷ്ണയുടെ ഇപ്പോഴത്തെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com