ദ് മാഡ്രിഡ് മാൻ; സി ആർ 7 ന്റെ റയൽ രാജകാലം

ബലോന്‍ ദ് ഓര്‍ നേട്ടം റയലിനൊപ്പം നാല് തവണ റൊണാള്‍ഡോ സ്വന്തമാക്കി.
ദ് മാഡ്രിഡ് മാൻ; സി ആർ 7 ന്റെ റയൽ രാജകാലം

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടമെന്ന് കരുതുന്നത് റയല്‍ മാഡ്രിഡില്‍ കളിച്ചിരുന്ന കാലമാണ്. എക്കാലത്തെയും മികച്ച താരത്തിലേക്കുള്ള റൊണാള്‍ഡോയുടെ ഉയര്‍ച്ചയ്ക്ക് കാരണം ഈ സ്പാനിഷ് ക്ലബാണ്. അയാളുടെ കാലഘട്ടത്തിലാണ് റയല്‍ ലോകോത്തര ക്ലബായി മാറിയതും. ഒരിക്കല്‍ ക്ലബ് അധികൃതര്‍ പറഞ്ഞതുപോലെ റയല്‍ മാഡ്രിഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് മുമ്പും പിമ്പുമെന്ന് അറിയപ്പെടും.

2009 ഓഗസ്റ്റ് 29നാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിനായി അരങ്ങേറ്റം കുറിച്ചത്. പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടി. ക്ലബ് വിജയത്തോടെ സീസണ്‍ തുടങ്ങി. 15 കിരീടങ്ങളാണ് റൊണാള്‍ഡോ കാലത്ത് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. അതില്‍ അഞ്ച് വര്‍ഷത്തിനിടയില്‍ നാല് തവണ ചാമ്പ്യന്‍സ് ലീഗുകള്‍ നേടി. മൂന്ന് ലാ ലീഗ സീസണില്‍ റൊണാള്‍ഡോയാണ് ടോപ് സ്‌കോറര്‍. ബലോന്‍ ദ് ഓര്‍ നേട്ടം റയലിനൊപ്പം നാല് തവണ റൊണാള്‍ഡോ സ്വന്തമാക്കി. എല്ലാത്തിലും ഉപരിയായി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ നേടി.

2018 ലെ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെ ബൈസിക്കിള്‍ കിക്കിലൂടെ നേടിയ ഗോള്‍ റൊണാള്‍ഡോയുടെ തന്നെ കരിയറിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ്. ഗ്രൗണ്ടില്‍ എവിടെ നിന്നും ഗോള്‍ നേടാനുള്ള കഴിവ്, എതിരാളിയുടെ പ്രതിരോധ നിര എത്ര ശക്തമായാലും എളുപ്പത്തില്‍ അവയൊക്കെ റൊണാള്‍ഡോ അതിവേഗം മറികടക്കും. ഗോളുകള്‍ അടിച്ചുകൂട്ടും.

ആറ് വര്‍ഷത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ കളിജീവിതത്തിന് ശേഷമാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെത്തിയത്. അതിനോടകം ലോക ഫുട്‌ബോളിലെ ഇതിഹാസ നിരയിലേക്ക് എത്തിയിരുന്ന റൊണാള്‍ഡോ റയലിലെ നിര്‍ണായക സാന്നിധ്യമാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയുമുണ്ടായിരുന്നില്ല. ആ പ്രതീക്ഷകള്‍ ശരിവെയ്ക്കുന്നതാണ് അയാളുടെ ഗോളെണ്ണവും റെക്കോര്‍ഡുകളും. റയലില്‍ നിന്ന് പടിയിറങ്ങി. ഇറ്റലിയിലെ യുവന്റസിലെത്തി. പിന്നെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മടങ്ങിയെത്തി. പിന്നെയും ഫുട്‌ബോളിനോടുള്ള അയാളുടെ അഭിനിവേശം തുടരുകയാണ്. ഇന്ന് സൗദിയില്‍ അല്‍ നസറിനായി റൊണാള്‍ഡോ തന്റെ പ്രതിഭയുടെ മിന്നലാട്ടം തുടരുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com