ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് വിളിപ്പിച്ചു; ശൗചാലയത്തില്‍ വെച്ച് കൈഞരമ്പ് മുറിച്ച് യുവാവ്

ഉടൻ തന്നെ പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് വിളിപ്പിച്ചു; ശൗചാലയത്തില്‍ വെച്ച് കൈഞരമ്പ് മുറിച്ച് യുവാവ്

റാന്നി: ഭാര്യയുടെ പരാതിയെത്തുടർന്ന് പൊലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനിലെ ശൗചാലയത്തില്‍വെച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. റാന്നി പഴവങ്ങാടി വലിയപറമ്പില്‍പടി ഇടശ്ശേരി മേപ്പുറത്ത് ഹരീഷ് മോഹ(34)നെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഹരീഷ് ഉപദ്രവിക്കുന്നതായി കാണിച്ച് ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.

സ്റ്റേഷനിലെത്തിയ ഹരീഷ് അല്‍പം കഴിഞ്ഞപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്ന് പൊലീസുകാരെ അറിയിച്ചു. ശൗചാലയത്തിനുള്ളില്‍ കയറിയ ഇയാള്‍ കൈയില്‍ ചോരയും ഒലിപ്പിച്ചാണ് ഇറങ്ങി വന്നത്. ഉടൻ തന്നെ പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com