മോര്‍ച്ചറിക്ക് നേരെ ആക്രമണം, ജനല്‍ തകര്‍ത്തു; രണ്ട് പേർ പിടിയില്‍

അപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾ മോർച്ചറിയിൽ അതിക്രമിച്ച് കയറിയതായും പരാതി ലഭിച്ചിരുന്നു
മോര്‍ച്ചറിക്ക് നേരെ ആക്രമണം, ജനല്‍ തകര്‍ത്തു; രണ്ട് പേർ പിടിയില്‍

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറി ആക്രമിച്ചെന്ന പരാതിയില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം ഉണ്ടായത്. പാലക്കാട് സ്വദേശികളായ അജിത്, ശ്രീജിത് എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ മോർച്ചറിയുടെ ജനൽ തകർത്തു.

അപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾ മോർച്ചറിയിൽ അതിക്രമിച്ച് കയറിയതായും പരാതി ലഭിച്ചിരുന്നു. മരിച്ചയാളുടെ സുഹൃത്തുക്കളാണ് അക്രമണം അഴിച്ചുവിട്ടത്. ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് പാലക്കാട് സൗത്ത് പൊലീസിന്റെ നടപടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com