പാലക്കാട് ചെർപ്പുളശ്ശേരിയിൽ മരമില്ലിൽ തീപിടുത്തം

തീപിടുത്തത്തിൽ മില്ലിൽ നിർത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു.
പാലക്കാട് ചെർപ്പുളശ്ശേരിയിൽ മരമില്ലിൽ തീപിടുത്തം

പാലക്കാട്‌: ചെർപ്പുളശ്ശേരി നെല്ലായയിലെ മരമില്ലിൽ തീപിടുത്തം. പുലർച്ചെ 2.30 ഓടെയായിരുന്നു തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിൽ മില്ലിൽ നിർത്തിയിട്ട വാഹനങ്ങള്‍ കത്തി നശിച്ചു. ഷൊർണ്ണൂർ, പെരിന്തൽമണ്ണ, പട്ടാമ്പി, കോങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഭവസ്ഥലത്ത് എത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com